കറുമുറെ കൊറിക്കാൻ ഇതാ 'ചിക്കൻ പോപ്കോൺ'; തയ്യാറാക്കുന്ന വിധം

By Web TeamFirst Published Jun 10, 2019, 7:29 PM IST
Highlights

കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെടുന്ന വിഭവമാണ് ചിക്കൻ പോപ്കോൺ. രുചികരമായ ചിക്കൻ പോപ്കോൺ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വേണ്ട ചേരുവകൾ...

ചിക്കന്‍                                              അരക്കിലോ

അരിപ്പൊടി                                      5 ടീസ്പൂണ്‍

കോണ്‍ഫ്‌ളവര്‍                                4 ടീസ്പൂണ്‍

മോര്                                                   1 കപ്പ്

ഇഞ്ചിവെളുത്തുള്ളി പേസ്റ്റ്           1-2 ടീസ്പൂണ്‍

കുരുമുളകുപൊടി                           2 ടീസ്പൂണ്‍

വിനീഗര്‍                                             2 ടീസ്പൂണ്‍

ഉപ്പ്                                                     ആവശ്യത്തിന്

ബ്രെഡ് ക്രമ്പ്‌സ്                             ആവശ്യത്തിന്

വെജിറ്റബിള്‍ ഓയില്‍                  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ചിക്കന്‍ കഴുകി വൃത്തിയാക്കി ചെറിയ കഷ്ണങ്ങളാക്കുക. ഇതില്‍ മോരു പുരട്ടി 10 മിനിറ്റു വയ്ക്കുക.

 പിന്നീട് ഇതിലേയ്ക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയാസോസ്, വിനീഗര്‍ എന്നിവ ഇളക്കി പുരട്ടി 1 മണിക്കൂർ വയ്ക്കുക. 

ഒരു മണിക്കൂർ കഴിഞ്ഞ് കോണ്‍ഫ്‌ലവര്‍, മൈദ, അരിപ്പൊടി, കുരുമുളകുപൊടി, ഉപ്പ് എന്നിവ കലര്‍ത്തി ഇതിലേയ്ക്കു ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി വയ്ക്കണം. 

മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കുക. ചിക്കന്‍ കഷ്ണങ്ങള്‍ ഓരോന്നു വീതം മുട്ടയില്‍ മുക്കി പിന്നീട് ബ്രെഡ് ക്രമ്പിലിട്ടിളക്കി വെജിറ്റബില്‍ ഓയില്‍ തിളപ്പിച്ചു വറുത്തെടുക്കുക. ചിക്കന്‍ പോപ്‌കോണ്‍ തയ്യാര്‍...

തയ്യാറാക്കിയത്: 

ദേവിക സന്ദീപ് 
കൊച്ചി 

click me!