Latest Videos

സൺ‍ഡ‍േ സ്പെഷ്യൽ; മാങ്ങ സേമിയ പായസം തയ്യാറാക്കാം

By Web TeamFirst Published May 26, 2019, 8:58 AM IST
Highlights

മാങ്ങയും സേമിയയും കൊണ്ട് അടിപൊളി പായസം ഉണ്ടാക്കിയാലോ. രുചികരമായ മാങ്ങ സേമിയ പായസം ‌തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം...

വേണ്ട ചേരുവകൾ...

സേമിയ                          അര കപ്പ് 
പാൽ                               1  ലിറ്റർ
പഞ്ചസാര                     ഒന്നര   കപ്പ്
നെയ്യ്                            2 ടേബിൾസ്പൂൺ
കശുവണ്ടി , മുന്തിരി നെയ്യിൽ  വറുത്തു ഇടാൻ
ഏലയ്ക്ക പൊടി         കാൽ ടീസ്പൂൺ
പഴുത്ത മാങ്ങ               1 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം പഴുത്ത മാങ്ങ തൊലി കളഞ്ഞു മിക്സിയിൽ വെള്ളം ചേർക്കാതെ അരച്ചെടുക്കണം. അത് മാറ്റി വയ്ക്കുക. 

ഇനി ചുവടു കട്ടിയുള്ള പാത്രം ഉപയോഗിക്കാം. ചൂടാകുമ്പോൾ നെയ്യ് ഒഴിച്ച് കൊടുക്കാം. നെയ്യ് ചൂടാകുമ്പോൾ സേമിയ അതിൽ വറുക്കാം.  

 ഇനി പാൽ ചേർത്ത് കൊടുക്കാം. പാൽ ചൂടാകുമ്പോൾ  പഞ്ചസാരയും ചേർത്ത് കൊടുക്കാം. ഇനി തീ കുറച്ച് വയ്ക്കാം. 

 ഇളക്കികൊണ്ടേയിരിക്കണം, പാല് മുക്കാൽ ഭാഗം ആകുവോളം ഇളക്കണം.

 പായസത്തിന് പേടയുടെ നിറം കിട്ടും.  ഇനി ഏലയ്ക്ക പൊടിയും ചേർത്ത് കൊടുക്കാം.

 അവസാനം കശുവണ്ടിയും മുന്തിരിയും നെയ്യിൽ മൂപ്പിച്ചു ചേർത്ത് കൊടുക്കാം...

തീ ഓഫ് ചെയ്യാം. പായസം തണുക്കുന്നത് വരെ കാത്തിരിക്കാം. ശേഷം മാങ്ങ അരച്ചതും ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കാം.


 

click me!