ഇത് ഷെഫ് സെയിഫുവിന്‍റെ 'വെറൈറ്റി' മട്ടണ്‍ ബിരിയാണി; ചിത്രം പങ്കുവച്ച് കരീനയും കരീഷ്മയും

Published : May 25, 2020, 04:11 PM ISTUpdated : May 25, 2020, 04:13 PM IST
ഇത് ഷെഫ് സെയിഫുവിന്‍റെ 'വെറൈറ്റി' മട്ടണ്‍ ബിരിയാണി; ചിത്രം പങ്കുവച്ച് കരീനയും കരീഷ്മയും

Synopsis

കരിഷ്മയാണ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്‌. 

ലോക്ഡൗണിലാണ് ഇക്കുറി ഈദ് എത്തിയതെങ്കിലും പറ്റാവുന്ന രീതിയില്‍ എല്ലാവരും അത് ആഘോഷിച്ചു  എന്നുവേണം കരുതാന്‍. ഇഷ്ടമുള്ള വിഭവങ്ങളൊരുക്കിയും പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ചും  ഈദിനെ എല്ലാവരും വരവേറ്റി.  ഈദ് ആഘോഷം കഴിഞ്ഞെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ അവയുടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന തിരക്കിലാണ് താരങ്ങള്‍.  

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തയ്യാറാക്കിയ 'ഇന്‍സെയിന്‍' മട്ടണ്‍ ബിരിയാണിയാണ് അതില്‍ ഏറെ ശ്രദ്ധ നേടിയത്. ഭാര്യയും നടിയുമായ കരീന കപൂറിനും കരീനയുടെ സഹോദരി കരിഷ്മയ്ക്കും വേണ്ടിയാണ് സെയ്ഫ്  ബിരിയാണി തയ്യാറാക്കിയത്. കരിഷ്മയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഈ കിടിലന്‍ മട്ടണ്‍ ബിരിയാണിയുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്‌. 

 

'ഷെഫ് സെയിഫുവിന്റെ ബെസ്റ്റ് മട്ടണ്‍ ബിരിയാണി, ഇന്‍സെയിന്‍ ലഞ്ച്' എന്നാണ് സ്റ്റോറിക്ക് കരിഷ്മ  നല്‍കിയ ക്യാപ്ഷന്‍. ചിത്രത്തിനൊപ്പം ഈദ് മുബാറക്ക് ആശംസയും താരം നല്‍കിയിട്ടുണ്ട്. കരീനയും ഈ സ്റ്റോറി പങ്കുവച്ചിട്ടുണ്ട്. ഈദിന് കുടുംബാംഗങ്ങള്‍ എല്ലാവരും ഒത്തുചേര്‍ന്നതിന്റെ സന്തോഷമാണ് രണ്ട് താരങ്ങളും പങ്കുവച്ചിരിക്കുന്നത്.

 

 

ഇതുപോലെ ഈദ് ആഘോഷത്തിന്റെയും ഭക്ഷണ പരീക്ഷണങ്ങളുടെയും ചിത്രങ്ങളാണ് പല താരങ്ങളുടെയും സോഷ്യല്‍ മീഡിയ പേജുകളിലെല്ലാം ഇപ്പോള്‍ കാണുന്നത്. ലോക്ഡൗണില്‍ വീടിനുള്ളില്‍ തന്നെ കഴിയുന്ന കരീനയും കരീഷ്മയും തങ്ങളുടെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുമുണ്ട്.

 

 

ഭക്ഷണപ്രിയ കൂടിയാണ് കരീഷ്മ എന്നാണ് താരത്തിന്‍റെ പല പോസ്റ്റുകളിലൂടെയും നമ്മുക്ക് മനസ്സിലാകുന്നത്. രാവിലെ കഴിക്കുന്ന ഇഡ്ഡലിയുടെ ചിത്രം വരെ കരീഷ്മ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ചോക്ലറ്റ് കേക്കും കപ്കേക്കുമൊക്കെ താരത്തിന്‍റെ പ്രിയ ഭക്ഷണങ്ങളാണ്. അതേസമയം കരീനയാകാട്ടെ വ്യായാമത്തിലും സൗന്ദര്യസംരക്ഷണത്തിലുമൊക്കെയാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 

 

 

സെയ്ഫും ഡയറ്റിലും ഫിറ്റ്നസിലും വളരെയധികം ശ്രദ്ധിക്കുന്ന താരമാണ്. വീട്ടില്‍ ഉണ്ടാകുന്ന ഭക്ഷണം ആണ് ഇഷ്ടം എന്നും ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കാനാണ് നോക്കുന്നത് എന്നും സെയ്ഫ് തന്നെ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 

 

 

പാചകകാര്യങ്ങളിലും സെയ്ഫിന് താല്‍പര്യമുണ്ട്. താനുണ്ടാക്കുന്ന മെഡിറ്ററേനിയന്‍ ഫിഷ് കറിയാണ് കരീനയ്ക്കും അമ്മയ്ക്കും ഏറെയിഷ്ടം എന്നും സെയ്ഫ് പറഞ്ഞിട്ടുണ്ട്. 

Also Read: 'മുളയില്‍ വേവിച്ച ചോറും കിടിലന്‍ ബിയറും, മറക്കില്ല ആ അത്താഴം'; ഡയറ്റിനെ കുറിച്ച് സെയ്ഫ് അലി ഖാന്‍...
 

PREV
click me!

Recommended Stories

ദിവസവും രാത്രി തൈര് കഴിക്കുന്നത് ഒരു ശീലമാക്കാം; ഗുണങ്ങൾ ഇതാണ്
വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ