International Tea Day: പ്രതിരോധശേഷി വർധിപ്പിക്കാൻ കുടിക്കാം ശംഖുപുഷ്പ ചായ; റെസിപ്പി

Published : May 21, 2024, 02:58 PM IST
International Tea Day: പ്രതിരോധശേഷി വർധിപ്പിക്കാൻ കുടിക്കാം ശംഖുപുഷ്പ ചായ; റെസിപ്പി

Synopsis

നീല ശംഖുപുഷ്പത്തിൽ നിന്നാണ് ശംഖുപുഷ്പ ചായ അഥവാ ബ്ലൂ ടീ തയ്യാറാക്കുന്നത്. വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

അന്താരാഷ്ട്ര ചായ ദിനം പ്രമാണിച്ച് നീല നിറത്തിലുള്ള ഒരു ചായ തയ്യാറാക്കിയാലോ?  നീല ശംഖുപുഷ്പത്തിൽ നിന്നാണ് ശംഖുപുഷ്പ ചായ അഥവാ ബ്ലൂ ടീ തയ്യാറാക്കുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇവ രോഗ പ്രതിരോധശേഷി കൂട്ടാനും പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെ നിയന്ത്രിക്കാനും സഹായിക്കും. 

വേണ്ട ചേരുവകൾ 

ശംഖുപുഷ്പം - എട്ട് എണ്ണം 
വെള്ളം -2 കപ്പ്‌ 
നാരങ്ങ നീര് -1നാരങ്ങയുടെ 
തേൻ - മധുരത്തിനു ആവശ്യം ആയതു 

തയ്യാറാക്കുന്ന വിധം

വെള്ളം ചൂടാക്കി നല്ല തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കിയ ശംഖുപുഷ്പം വെള്ളത്തിൽ ഇട്ടു ഒരു നീല നിറം ആകുന്നത് വരെ തിളപ്പിക്കുക. ഇനി ഈ ബ്ലൂ ടീ ഒന്നു അരിച്ചെടുത്തു മധുരം വേണം എന്നുള്ളവർക്ക് കുറച്ചു തേനും നാരങ്ങe നീരും ഒഴിച്ചു ചൂടോടെ കുടിക്കാം. ശ്രദ്ധിക്കുക നാരങ്ങാ നീര് ചേർക്കുമ്പോൾ ഈ ബ്ലൂ ടീ റെഡ് നിറമായി മാറാം.

youtubevideo

Also read: ഗോതമ്പ് കൊണ്ട് എളുപ്പം തയ്യാറാക്കാം ഈ നാലുമണി പലഹാരം; റെസിപ്പി

PREV
click me!

Recommended Stories

പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍
പതിവായി നാരങ്ങ വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍