രാത്രിയിൽ തൈര് കഴിക്കുന്നത് സുരക്ഷിതമാണോ?

Published : Aug 24, 2022, 06:14 PM ISTUpdated : Aug 24, 2022, 06:42 PM IST
രാത്രിയിൽ തൈര് കഴിക്കുന്നത് സുരക്ഷിതമാണോ?

Synopsis

പകലും രാത്രിയും ഏത് സമയത്തും തെെര് കഴിക്കാം. ജലദോഷം പിടിപെടുമെന്ന് കരുതി ആളുകൾ സൂര്യാസ്തമയത്തിന് ശേഷം തെെര് കഴിക്കാൻ ഭയപ്പെടുന്നു. എന്നാൽ ഇതൊന്നും സത്യമല്ല. ഇത് ഒരു വലിയ ദഹന സഹായമാണ്. തെെര് ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരം ഫിറ്റായി നിലനിർത്താൻ സഹായിക്കുന്നുവെന്നും സമദ്ദർ കൂട്ടിച്ചേർത്തു.

ഉച്ചഭക്ഷണത്തിനൊപ്പമോ അല്ലാതെയോ അൽപം തെെര് കഴിക്കുന്നവരാണ് നമ്മളിൽ പലരും. തെെരിൽ ധാരാളം പോഷക ​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. തൈരിൽ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദത്തിന്റെ അളവ് നിലനിർത്താനും സഹായിക്കുന്നു.

തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇതിലെ സമ്പന്നമായ പ്രോബയോട്ടിക്, കാൽസ്യം അളവ് ഉപാപചയ പ്രവർത്തനം വർധിപ്പിച്ച് ബിഎംഐയെ നിയന്ത്രിക്കാൻ സഹായിക്കുന്നുവെന്ന് മാക്സ് ഹെൽത്ത്കെയറിലെ ക്ലിനിക്കൽ ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ഡിപ്പാർട്ട്‌മെന്റ് റീജിയണൽ മേധാവി റിതിക സമദ്ദർ പറയുന്നു. 

തൈരിൽ അടങ്ങിയിരിക്കുന്ന ജീവനുള്ളതും ആവശ്യമുള്ളതുമായ ബാക്ടീരിയകൾ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ മാലിന്യങ്ങൾ വേഗത്തിൽ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഇതിലെ ലാക്ടോബാസിലസ് ബൾഗാറിക്കസ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. പാലിനേക്കാൾ ഉയർന്ന അളവിൽ പ്രോട്ടീൻ സാന്ദ്രീകൃതമാണ് തെെര് എന്നും റിതിക പറഞ്ഞു.

വണ്ണം കുറയ്ക്കണോ? ഇവ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം...

'തൈരിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളെ ശക്തിപ്പെടുത്തുകയും ശരീരഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. കാൽസ്യം കോർട്ടിസോളിന്റെ സൃഷ്ടിയെ നിയന്ത്രിക്കുന്നു. ഇത് ശരീരത്തിന്റെ ഭാരം വർദ്ധിക്കുന്നത് തടയുന്നു. അതിനാൽ, കോർട്ടിസോളിനെതിരെ പോരാടുന്നതിന് തൈര് സഹായിക്കും. കൂടാതെ, ലാക്ടോസ് അസഹിഷ്ണുതയ്ക്ക് തൈര് ഒരു മികച്ച കൂട്ടിച്ചേർക്കലാണ്...'- സമദ്ദർ പറയുന്നു. 

പകലും രാത്രിയും ഏത് സമയത്തും തെെര് കഴിക്കാം. ജലദോഷം പിടിപെടുമെന്ന് കരുതി ആളുകൾ സൂര്യാസ്തമയത്തിന് ശേഷം തെെര് കഴിക്കാൻ ഭയപ്പെടുന്നു. എന്നാൽ ഇതൊന്നും സത്യമല്ല. ഇത് ഒരു വലിയ ദഹന സഹായമാണ്. തെെര് ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരം ഫിറ്റായി നിലനിർത്താൻ സഹായിക്കുന്നുവെന്നും സമദ്ദർ കൂട്ടിച്ചേർത്തു.

അച്ചാറുകള്‍ കേടാകാതെ സൂക്ഷിക്കാനിതാ അഞ്ച് ടിപ്സ്

 

PREV
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍