ഇത് ഭീമന്‍ മോമോസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതുവിഭവം

Published : Mar 28, 2021, 09:32 AM IST
ഇത് ഭീമന്‍ മോമോസ്; സോഷ്യല്‍ മീഡിയയില്‍ വൈറലായി പുതുവിഭവം

Synopsis

ദില്ലിയിലെ വെസ്റ്റ് പട്ടേല്‍ നഗറിലുള്ള 'ഇന്‍ഡി മോമോ' എന്ന് പേരുള്ള ഹോട്ടലിലാണ് ഈ കിടിലന്‍ മോമോസ് ലഭിക്കുന്നത്. സാധാരണ ലഭിക്കുന്ന പത്ത് മോമോസിന്‍റെ വലുപ്പമുണ്ട് ഈ ഭീമന്.  

മോമോസ് ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. പല തരത്തിലുള്ള മോമാസ് ഇന്ന് വിപണിയില്‍ ലഭ്യമാണ്. ആവിയില്‍ പുഴുങ്ങിയും വറുത്തുമൊക്കെയാണ് മോമോസ് തയ്യാറാക്കുന്നത്. എന്നാല്‍ ഇതുപോലൊരു ഭീമന്‍ മോമോസ് ആരും കണ്ടുകാണില്ല. 'ജംബോ മോമോസ്' എന്ന് പേരിട്ടിരിക്കുന്ന ഈ വിഭവം മോമോസ് പ്രേമികളുടെ ലൈക്ക് നേടുകയാണ്.

ദില്ലിയിലെ വെസ്റ്റ് പട്ടേല്‍ നഗറിലുള്ള 'ഇന്‍ഡി മോമോ' എന്ന് പേരുള്ള ഹോട്ടലിലാണ് ഈ കിടിലന്‍ മോമോസ് ലഭിക്കുന്നത്. സാധാരണ ലഭിക്കുന്ന പത്ത് മോമോസിന്‍റെ വലുപ്പമുണ്ട് ഈ ഭീമന്. ഇതിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

 

 

മോമോസ് തയ്യാറാക്കുന്ന വിധവും വീഡിയോയില്‍ കാണാം. മോമോസിനൊപ്പം വിവിധ തരം ചട്ണിയും ഇവിടെ ലഭിക്കും.

 

Also Read: ഹോളിക്ക് മധുരമേകാന്‍ 'ബാഹുബലി ഗുജിയ'; ഏറെ ആരാധകരുള്ള പരമ്പരാഗത പലഹാരം...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍