'ചെല്ലപ്പേര് പോലും ഒരു വിഭവത്തിന്‍റേതാണ്'; ഇഷ്ട ഭക്ഷണത്തെ കുറിച്ച് കരീഷ്മ കപൂര്‍...

Published : Mar 17, 2020, 10:36 AM ISTUpdated : Mar 17, 2020, 10:38 AM IST
'ചെല്ലപ്പേര് പോലും ഒരു വിഭവത്തിന്‍റേതാണ്'; ഇഷ്ട ഭക്ഷണത്തെ കുറിച്ച് കരീഷ്മ കപൂര്‍...

Synopsis

ഭക്ഷണകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അത്തരത്തില്‍ ഭക്ഷണപ്രിയ കൂടിയാണ് നടി കരീഷ്മ കപൂര്‍.

ഭക്ഷണകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. അത്തരത്തില്‍ ഭക്ഷണപ്രിയ കൂടിയാണ് നടി കരീഷ്മ കപൂര്‍. ഭക്ഷണത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന കുടുംബത്തിലാണ് താന്‍ ജനിച്ചത് എന്നാണ് കരീഷ്മ പറയുന്നത്.  തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ഏതാണെന്നും കരീഷ്മ തുറന്നുപറയുന്നു.

പഞ്ചാബി, സിന്ധി സ്റ്റൈലിലുള്ള ഭക്ഷണങ്ങളെല്ലാം വീട്ടിലുണ്ടാക്കാറുണ്ട്. തന്റെ ചെല്ലപ്പേരായ ലോലോ എന്നത് ഒരു വിഭവത്തിന്റെ പേരില്‍ നിന്നു കടമെടുത്തതാണെന്നും കരീഷ്മ പറയുന്നു. സിന്ധി വിഭവമായ മീട്ടി ലോലി പരിഷ്‌കരിച്ചാണ് ലോലോ എന്ന് തന്നെ എല്ലാവരും വിളിച്ചുതുടങ്ങിയത്. 

ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണങ്ങളെല്ലാം ഇഷ്ടമാണ്. ബിരിയാണി, പാലക് പനീര്‍ എന്നിവയൊക്കെയാണ് ഏറെ പ്രിയം എന്നും കരീഷ്മ പറയുന്നു. പച്ചക്കറികളേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് നോണ്‍വെജ് വിഭവങ്ങളാണ്. പുറത്തു പോയി ഭക്ഷണം കഴിക്കാന്‍ മക്കളേക്കാള്‍ താല്‍പര്യം തനിക്കാണെന്നും കരിഷ്മ പറയുന്നു.

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്