സമൂസയെ കൊല്ലുന്ന പരീക്ഷണം; നാണം തോന്നുന്നില്ലേയെന്ന് സ്വിഗ്ഗി

Published : Jun 08, 2023, 07:32 PM ISTUpdated : Jun 08, 2023, 07:34 PM IST
സമൂസയെ കൊല്ലുന്ന പരീക്ഷണം; നാണം തോന്നുന്നില്ലേയെന്ന് സ്വിഗ്ഗി

Synopsis

ഇറ്റാലിയന്‍ ഭക്ഷണങ്ങളോട് പൊതുവേ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതിലേക്കാണ് ഒരു നാടന്‍ഭക്ഷണത്തെ കൂട്ടിച്ചേര്‍ത്ത് പുത്തന്‍ പരീക്ഷണം നടത്തിയിരിക്കുന്നത്. മക്രോണി ചേരുവയാക്കിയാണ് ഇവിടെ ഒരു വഴിയോരക്കച്ചവടക്കാരന്‍ സമൂസ തയ്യാറാക്കിയിരിക്കുന്നത്.

ദിവസവും വ്യത്യസ്തങ്ങളായ നിരവധി വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. അതില്‍ തന്നെ, ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍‌ ഏറെയാണ്. ഇവിടെയിതാ അത്തരത്തിലൊരു ഭക്ഷണ പരീക്ഷണത്തിന്‍റെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. സമൂസയിലാണ് ഇവിടത്തെ പരീക്ഷണം.  മക്രോണി ചേരുവയാക്കിയാണ് ഇവിടെ ഒരു വഴിയോരക്കച്ചവടക്കാരന്‍ സമൂസ തയ്യാറാക്കിയിരിക്കുന്നത്.

സമൂസയ്ക്കുള്ളില്‍ പൊതുവേ ഫില്ലിങ്ങിനായി ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങാണ്. ഇവിടെ ഉരുളക്കിഴങ്ങിന് പകരമാണ് മക്രോണി ചേര്‍ത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. ഉരുളക്കിഴങ്ങ് എവിടെപ്പോയി, കണ്ടെത്തൂ എന്നൊരു അടിക്കുറിപ്പോടുകൂടിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോയ്‌ക്കെതിരെ വിമര്‍ശനവുമായി സമൂസ പ്രേമികള്‍ കമന്റുകളുമായെത്തുകയും ചെയ്തു. സമൂസയെ കൊല്ലരുതേ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്.  ഈ പോസ്റ്റിന് താഴെ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയും കമന്റ് രേഖപ്പെടുത്തി. 'കുറച്ചെങ്കിലും നാണം തോന്നുന്നില്ലേ ' എന്നാണ് സ്വിഗ്ഗിയുടെ കമന്‍റ്. 

 

Also Read: രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത വാള്‍നട്സ് കഴിക്കാം; അറിയാം ഈ ഗുണങ്ങള്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
click me!

Recommended Stories

Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്
Christmas 2025 : വളരെ എളുപ്പത്തിൽ ഓവൻ ഇല്ലാതെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന പ്ലം കേക്ക്