എങ്ങനെ മടക്കിയെന്തോ? 123 അടി നീളമുള്ള ദോശയുമായി മലയാളി ഷെഫ്

Published : Mar 20, 2024, 09:18 AM IST
എങ്ങനെ മടക്കിയെന്തോ? 123 അടി നീളമുള്ള ദോശയുമായി മലയാളി ഷെഫ്

Synopsis

മലയാളിയായ ഷെഫ് റെജി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗിന്നസ് റെക്കോർഡ് ദോശയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്

ബെംഗളുരു: ഗിന്നസ് ലോക റെക്കോർഡ് നേട്ടവുമായി 123 അടി നീളമുള്ള ദോശ. ഭക്ഷ്യ ഉൽപന്ന കമ്പനിയായ എംടിആറിന്റെ നൂറാം വർഷാഘോഷത്തിന്റെ ഭാഗമായാണ് ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ദോശ നിർമ്മിച്ചത്. മലയാളിയായ ഷെഫ് റെജി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ഗിന്നസ് റെക്കോർഡ് ദോശയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.

123.03 അടി നീളമാണ് ഈ ദോശയ്ക്കുള്ളത് അതായത് 37.49 മീറ്റർ നീളുമുള്ള ദോശ. എം എസ് റാമയ്യ ഹോട്ടൽ മാനേജ്മെന്റ് കോളേജിലെ വിദ്യാർത്ഥികളാണ് ഈ നീളൻ ദോശയുടെ നിർമ്മാണത്തിനായി സഹായിച്ചത്. ബെംഗളുരുവിലെ എംടിആർ ഫാക്ടറിയിൽ മാർച്ച് 15നാണ് ഈ റെക്കോർഡ് ദോശ ഉണ്ടാക്കിയത്. ഗിന്നസ് റെക്കോർഡ് അധികൃതരുടെ സാന്നിധ്യത്തിലായിരുന്നു ദോശ ചുട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ
ഓർമ്മശക്തി കൂട്ടുന്നതിന് കഴിക്കേണ്ട ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങൾ