മലേഷ്യൻ രുചികളറിയാം, മലേഷ്യയിൽ പോകാതെ

Published : Feb 17, 2025, 12:38 PM IST
മലേഷ്യൻ രുചികളറിയാം, മലേഷ്യയിൽ പോകാതെ

Synopsis

മേളയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്നവർക്ക് തിരുവനന്തപുരത്തു നിന്ന് കുലാലമ്പൂരിലേക്കും തിരിച്ചും മലേഷ്യൻ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനും മലേഷ്യ ഗ്രാൻഡ് ഹയാത്തിൽ ഒരു ദിവസം താമസിക്കുന്നതിനും അവസരം ലഭിക്കും. 

മലേഷ്യൻ രുചികൾ അടുത്തറിയാൻ ഒരവസരം. മലേഷ്യൻ എയർലൈൻസിന്റെ സഹകരണത്തോടെ ഹയാത്ത് റീജൻസിയിലെ ഓറിയന്റൽ കിച്ചനിൽ ആരംഭിച്ച മലേഷ്യൻ ഭക്ഷ്യമേളയിലാണ് വ്യത്യസ്തമായ രുചികളൊരുക്കി പാചകവിദഗ്ദ്ധർ വിരുന്നൊരുക്കുന്നത്. കുലാലമ്പൂർ ഗ്രാൻഡ് ഹയാത്തിലെ മലേഷ്യൻ ഷെഫുമാരായ എഫേസി, താജുദ്ദീൻ എന്നിവർ നേരിട്ട് ക്യൂറേറ്റ് ചെയ്ത തദ്ദേശീയ ഭക്ഷ്യവിഭവങ്ങളാണ് മേളയിൽ വിളമ്പുന്നത്. 

ഇന്ത്യയിലെ ഹോട്ടലുകളിൽ അത്യപൂർവ്വമായാണ് മലേഷ്യൻ ഭക്ഷ്യവിഭവങ്ങൾ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ഭക്ഷ്യമേള തലസ്ഥാനത്തെ ഭക്ഷണപ്രേമികൾക്ക് രുചിയുടെ പുതിയൊരു അനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് ഹയാത്ത് റീജൻസി ജനറൽ മാനേജർ രാഹുൽ രാജ് പറഞ്ഞു. ആഗോളരുചികളെ സംസ്ഥാനത്തിനു പരിചയപ്പെടുത്താനുള്ള ഹയാത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് മലേഷ്യ ഇൻ മൈൻഡ് എന്നു പേരിട്ടിരിക്കുന്ന ഈ ഭക്ഷ്യമേളയെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 23 വരെ ഉച്ചയ്ക്കും രാത്രിയിലുമാണ് ഹയാത്തിൽ മലേഷ്യൻ വിഭവങ്ങൾ ലഭിക്കുന്നത്.  

മേളയിൽ പങ്കെടുക്കുന്നവരിൽ നിന്ന് നറുക്കിട്ടെടുക്കുന്നവർക്ക് തിരുവനന്തപുരത്തുനിന്ന് കുലാലമ്പൂരിലേക്കും തിരിച്ചും മലേഷ്യൻ എയർലൈൻസിൽ യാത്ര ചെയ്യുന്നതിനും മലേഷ്യ ഗ്രാൻഡ് ഹയാത്തിൽ ഒരു ദിവസം താമസിക്കുന്നതിനും അവസരം ലഭിക്കും. ഒപ്പം മേളയിൽ പങ്കെടുക്കുന്നവർക്ക് മലേഷ്യൻ എയർലൈൻസിൽ ആകർഷകമായ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നതിനുള്ള കൂപ്പൺ കോഡുകളും ലഭ്യമാകും. 

യാത്രകൾ ഇഷ്ടപ്പെടുന്ന മലയാളികളെ കുലാലംപൂരിലേക്കും മലേഷ്യയുടെ സൗന്ദര്യത്തിലേക്കും ക്ഷണിക്കുകയെന്ന ലക്ഷ്യംകൂടിയുണ്ടെന്ന് മലേഷ്യ എയർലൈൻസ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ദർസെനിഷ് അരസാണ്ടിരൻ പറഞ്ഞു. മലേഷ്യയുമായി തിരുവനന്തപുരത്ത് നിന്നുള്ള മികച്ച കണക്ടിവിറ്റിയും മലേഷ്യൻ എയർലൈൻസിന്റെ പുതിയ സർവ്വീസുകളും മികച്ച യാത്രാനുഭവം മലയാളികൾക്ക് സമ്മാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മുൻകൂട്ടിയുള്ള റിസർവേഷന് 9074338319 എന്ന നമ്പറിൽ ബന്ധപ്പെടണം.

 

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...