വൈറലായി അടുത്തൊരു പാചക പരീക്ഷണം! ഫ്രഞ്ച് ഫ്രൈസ് ചേർത്തൊരു കോഫി

Web Desk   | Asianet News
Published : Oct 27, 2021, 11:58 AM ISTUpdated : Oct 27, 2021, 12:33 PM IST
വൈറലായി അടുത്തൊരു പാചക പരീക്ഷണം! ഫ്രഞ്ച് ഫ്രൈസ് ചേർത്തൊരു കോഫി

Synopsis

നന്നായി പൊടിച്ചെടുത്ത ഫ്രഞ്ച് ഫ്രൈസ് കോഫീ ഫില്‍ട്ടറില്‍ ഇട്ട് കാപ്പിപ്പൊടിയും പാലും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് വീഡിയോ. മക്‌ഡൊണാള്‍ഡ്‌സ് ഫ്രൈസ് കോഫീ എന്നാണ് ഈ പാനീയത്തിന് നല്‍കിയിരിക്കുന്ന പേര്.

ഒരു ചേര്‍ച്ചയുമില്ലാത്ത രുചികളുടെ വിചിത്രമായ പല 'കോമ്പിനേഷനു'കളും (combinations) ഇന്ന് നാം കാണുന്നുണ്ട്. പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. അടുത്തിടെ ഐസ്ക്രീം സ്റ്റിക്കിൽ (ice cream stick) കോർത്ത ഇഡ്ഡലിയുടെ (idli) ചിത്രങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിരുന്നു.

അതിനു മുമ്പ് മുളകിനുള്ളിൽ ന്യൂഡില്‍സ് (noodles) നിറച്ചതുമൊക്കെ നാം കണ്ടതാണ്. ഇതിനു പിന്നാലെയിതാ പുതിയൊരു പാചക പരീക്ഷണം കൂടി എത്തിയിട്ടുണ്ട്. സംഭവം ഒരു കാപ്പിയാണ്. മക്‌ഡൊണാള്‍ഡില്‍ നിന്നു കിട്ടുന്ന ഫ്രഞ്ച് ഫ്രൈസ് ചേര്‍ത്ത് തയ്യാറാക്കിയ കാപ്പിയാണ് ഹിറ്റ് ആയിരിക്കുന്നത്.

കാപ്പി ഉണ്ടാക്കുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. നന്നായി പൊടിച്ചെടുത്ത ഫ്രഞ്ച് ഫ്രൈസ് കോഫീ ഫില്‍ട്ടറില്‍ ഇട്ട് കാപ്പിപ്പൊടിയും പാലും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് വീഡിയോ. മക്‌ഡൊണാള്‍ഡ്‌സ് ഫ്രൈസ് കോഫീ എന്നാണ് ഈ പാനീയത്തിന് നല്‍കിയിരിക്കുന്ന പേര്.

'വാട്ട്ഹൗട്രൈ' എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ കാപ്പി തയ്യാറാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേർ രസകരമായ കമന്റുകളും ഷെയർ ചെയ്തിട്ടുണ്ട്.
 

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍