ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ അടച്ച ബില്ല് 2.8 ലക്ഷം; 2019ലെ ഏറ്റവും വലിയ തുക !

Published : Jan 11, 2020, 06:24 PM IST
ഒരു നേരത്തെ ഭക്ഷണത്തിന് ഒരാള്‍ അടച്ച ബില്ല് 2.8 ലക്ഷം; 2019ലെ ഏറ്റവും വലിയ തുക !

Synopsis

പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച ഒരു വര്‍ഷമായിരുന്നു 2019 എന്നുവേണം ഈ റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കാന്‍. 

ഭക്ഷണം കഴിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എങ്കിലും നമ്മുടെ ബജറ്റ് നോക്കിയായിരിക്കും ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത്.  പണം നോക്കാതെ ആളുകള്‍ ഭക്ഷണം കഴിച്ച ഒരു വര്‍ഷമായിരുന്നു 2019 എന്നുവേണം ഈ റിപ്പോര്‍ട്ടിലൂടെ മനസ്സിലാക്കാന്‍. ബാഗ്ലൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ റെസ്റ്റോറന്‍റുകളില്‍ പോയി ഭക്ഷണം കഴിച്ചത്.

അതില്‍ ഒരാള്‍ ഒറ്റയ്ക്ക് അടച്ച ഏറ്റവും കൂടിയ ബില്‍ 2,76,988 രൂപയാണ്. റെസ്റ്റോറന്‍റ്  സൊലൂഷന്‍ കമ്പനിയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ത്യക്കാര്‍ മണിക്കൂറില്‍ 4566 സീറ്റുകള്‍ നേരത്തെ ബുക്ക് ചെയ്യാറുണ്ടെന്നും കണക്കുകള്‍ പറയുന്നു. 

ശരാശരി ഓരോ ബില്ലിന്‍റെയും തുക 1600 ആണെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതിന്‍റെ ശരാശരി തുക 300 ആണത്രേ. 

PREV
click me!

Recommended Stories

എൽപിജി സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷം, ബെംഗളൂരിൽ മാർച്ച് 10 മുതൽ ഹോട്ടലുകൾ അടച്ചിടുമെന്ന് ഉടമകളുടെ സംഘടന
വിറ്റാമിൻ സിയുടെ അളവ് കൂടുതലുള്ള പഴങ്ങൾ