പാചകത്തിനിടെ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

Published : May 31, 2023, 06:59 PM IST
പാചകത്തിനിടെ മുട്ട പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു

Synopsis

37-കാരിയായ ഷാഫിയ ബഷീർ എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. ഒരു മഗ്ഗിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വയ്ക്കുകയായിരുന്നും അവര്‍ ചെയ്തത്. 

ഭക്ഷണത്തില്‍ നടത്തുന്ന  പല വിചിത്രമായ പരീക്ഷണങ്ങളുടെ വീഡിയോകളും നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. ഇവിടെയിതാ വൈറലായ പാചകപരീക്ഷണം നടത്തിയ യുവതിയ്ക്ക് ഗുരുതരമായ പൊള്ളലേറ്റിരിക്കുകയാണ്. ടിക് ടോക്കില്‍ വൈറലായ മൈക്രോവേവ് ഓവനില്‍ മുട്ട പാചകം ചെയ്യുന്ന രീതിയാണ് യുവതി പരീക്ഷിച്ചത്. മുട്ട പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് യുവതിയ്ക്ക് പരിക്കുണ്ടായത്. 

37-കാരിയായ ഷാഫിയ ബഷീർ എന്ന യുവതിക്കാണ് അപകടം സംഭവിച്ചത്. ഒരു മഗ്ഗിലേക്ക് തിളച്ച വെള്ളമെടുത്ത ശേഷം അതില്‍ മുട്ട വെച്ച് മൈക്രോവേവ് ഓവനില്‍ വയ്ക്കുകയായിരുന്നും അവര്‍ ചെയ്തത്. കുറച്ച് സമയത്തിന് ശേഷം മൈക്രോവേവില്‍ വെച്ച മുട്ട തണുത്ത സ്പൂണ്‍ കൊണ്ട് പൊളിക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിത്തെറിച്ചത്. 

യുവതിയുടെ മുഖത്തിന്റെ വലത് ഭാഗമാണ് പൊള്ളലില്‍ പരിക്കേറ്റത്.  അപകടത്തിന് ശേഷം സഹിക്കാന്‍ കഴിയാത്ത വേദനയാണെന്നും ആര്‍ക്കും ഇത്തരത്തിലുള്ള അപകടം ഉണ്ടാവരുതെന്നും അവര്‍ പറയുന്നു.  ട്വിറ്ററിലൂടെ ആണ് ഇവരുടെ ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അപകടത്തിന് ശേഷം ആരോഗ്യം ശരിയായി വരുകയാണെന്നും ഇനിയൊരിക്കലും മുട്ട കഴിക്കില്ലെന്നും അവര്‍ ചില മാധ്യമങ്ങളോട് പറഞ്ഞു. 

 

 

Also Read: 'ഇത് നമ്മുടെ ചോറിന്‍റെയും മാമ്പഴ പുളിശേരിയുടെയും തായ് കസിന്‍'; ഇഷ്ടവിഭവം പരിചയപ്പെടുത്തി അഹാന

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍