ഗുജറാത്തി വിഭവത്തിന്‍റെ ചിത്രം പങ്കുവച്ച് മിറ കപൂര്‍; കമന്‍റ് ചെയ്ത് ആലിയ ഭട്ട്

Published : Dec 12, 2022, 11:37 AM ISTUpdated : Dec 12, 2022, 11:39 AM IST
ഗുജറാത്തി വിഭവത്തിന്‍റെ ചിത്രം പങ്കുവച്ച് മിറ കപൂര്‍; കമന്‍റ് ചെയ്ത് ആലിയ ഭട്ട്

Synopsis

ഇപ്പോഴിതാ ഗുജറാത്തി വിഭവത്തിന്‍റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മിറ. പച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന 'ഉന്ധിയു' എന്ന വിഭവത്തിന്റെ ചിത്രമാണ് മിറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരു പാത്രത്തില്‍ ഉന്ധിയുവും തൊട്ടടുത്തായി ഒരു ഗ്ലാസില്‍ ചായയുമാണ് ചിത്രത്തിലുള്ളത്. 

ബോളിവുഡ് നടൻ ഷാഹിദ് കപൂറിന്‍റെ ഭാര്യ മിറ രജ്പുതിന് സമൂഹ മാധ്യമങ്ങളില്‍ നിറയെ ആരാധകരാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മിറ തന്‍റെ ഓരോ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 40 ലക്ഷം ഫോളോവേഴ്‌സാണ് മിറയ്ക്കുള്ളത്. ഫിറ്റ്നസിലും ഫാഷനും ഏറെ ശ്രദ്ധയുള്ള താരം നല്ലൊരു ഫുഡി കൂടിയാണ്. തന്റെ പ്രിയപ്പെട്ട വിഭവങ്ങളുടെ ചിത്രങ്ങളും പാചക വീഡിയോകളും മിറ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ഗുജറാത്തി വിഭവത്തിന്‍റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മിറ. പച്ചക്കറികള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന 'ഉന്ധിയു' എന്ന വിഭവത്തിന്റെ ചിത്രമാണ് മിറ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഒരു പാത്രത്തില്‍ ഉന്ധിയുവും തൊട്ടടുത്തായി ഒരു ഗ്ലാസില്‍ ചായയുമാണ് ചിത്രത്തിലുള്ളത്. കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ഗുജറാത്തിക്കാരിയായിരുന്നുവെന്ന കാര്യത്തില്‍ ഉറപ്പുണ്ട് എന്ന ക്യാപ്ഷനോടെയാണ് മിറ ചിത്രം പങ്കുവച്ചിരിക്കുന്നത്. 80,000 -ല്‍ അധികം ലൈക്കുകളാണ് മിറയുടെ പോസ്റ്റിന് ഇതുവരെ ലഭിച്ചിരിക്കുന്നത്.

 

ചിത്രത്തിന് താഴെ കമന്റുമായി ആലിയ ഭട്ടും എത്തി. ഉന്ധിയുവിനൊപ്പം കാണുന്ന ചായ തനിക്ക് വേണമെന്നാണ് ആലിയ കമന്റ് ചെയ്തത്. കടല്‍ തീരത്തിന് സമീപമുള്ള തന്‍റെ ഫ്ലാറ്റിലേയ്ക്ക് വരാനാണ് മിറ ആലിയ്ക്ക് മറുപടി നല്‍കിയത്.

അതേസമയം, കഴിഞ്ഞ ദിവസം ബാത്ത്റൂം സെല്‍ഫി ചിത്രങ്ങളാണ് ആലിയ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിരവധി ആരാധകരാണ് ആലിയയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്‍റുകളുമായി എത്തിയത്. പലരും ആലിയയുടെ കുഞ്ഞ് മകളെ കുറിച്ചാണ് അന്വേഷിച്ചത്. 

 

Also Read: 'ഈ ചിത്രങ്ങൾ പങ്കുവയ്ക്കാൻ ഇതിനേക്കാൾ നല്ലൊരു ദിവസമില്ല'; അഞ്ചാം വിവാഹവാർഷികത്തിൽ കോലിയോട് അനുഷ്ക

PREV
click me!

Recommended Stories

ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ
ഹോട്ട് ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കൂ