സ്‌ട്രെസ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

Published : Feb 20, 2024, 04:52 PM IST
സ്‌ട്രെസ് കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഏഴ് ഭക്ഷണങ്ങള്‍...

Synopsis

പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുക. സ്ട്രെസ് കുറയ്ക്കാനായി യോഗ ചെയ്യുക, ഒപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. അത്തരത്തില്‍ സ്ട്രെസ് കുറയ്ക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം...

'സ്ട്രെസ്' അഥവാ മാനസിക സമ്മര്‍ദ്ദം ഇന്ന് പലരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്.  പല കാരണങ്ങള്‍ കൊണ്ടും മാനസിക സമ്മര്‍ദ്ദം ഉണ്ടാകാം. കാരണം കണ്ടെത്തി പരിഹാരം തേടുക. സ്ട്രെസ് കുറയ്ക്കാനായി യോഗ ചെയ്യുക, ഒപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം. അത്തരത്തില്‍ സ്ട്രെസ് കുറയ്ക്കാന്‍ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്... 

ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ചീര പോലെയുള്ള ഇലക്കറികളില്‍ മഗ്നീഷ്യം, ഫോളേറ്റ്, തുടങ്ങി മറ്റ് പല പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. 

രണ്ട്... 

ബ്ലൂബെറിയാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും സ്ട്രെസ് കുറയ്ക്കാന്‍ ഗുണം ചെയ്യും. 

മൂന്ന്... 

ബദാം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിന്‍ ഇ, ബി തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

നാല്... 

ഓട്സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാര്‍ബോഹൈട്രേറ്റ് അടങ്ങിയ ഓട്സ് കഴിക്കുന്നതും സ്ട്രെസ് കുറയ്ക്കാന്‍ ഗുണം ചെയ്യും. 

അഞ്ച്... 

ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫാറ്റി ഫിഷ്  ഗണത്തില്‍പ്പെടുന്ന മീനുകളായ സാല്‍മണ്‍, ചാള തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മാനസികാരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റ് ആസിഡ് ആണ് ഇതിന് ഗുണം ചെയ്യുന്നത്. 

ആറ്... 

അവക്കാഡോ ആണ് ആറാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അവക്കാഡോയില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി, ഇ, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ എന്നിവ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. 

ഏഴ്...

ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം 'സ്‌ട്രെസ്' കുറയ്ക്കാന്‍ സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കാത്സ്യത്തിന്‍റെ കുറവുണ്ടോ? ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പത്ത് ഭക്ഷണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
രക്തസമ്മർദ്ദം കുറയ്ക്കുന്നതിന് പതിവായി കഴിക്കേണ്ട ഭക്ഷണങ്ങൾ