Latest Videos

എത്ര വലിയ താരമാണെങ്കിലും ഇഷ്ടം ദാ ഇതൊക്കെയാണ്; ദീപിക പറയുന്നു...

By Web TeamFirst Published Jan 5, 2020, 7:52 PM IST
Highlights

മിക്ക അഭിമുഖങ്ങളിലും ദീപിക തന്നെപ്പറ്റി തന്നെ പറയുന്നത് ഒരു ഭക്ഷണപ്രിയ എന്നാണ്. അങ്ങനെയെങ്കില്‍ ദീപികയുടെ ഇഷ്ടഭക്ഷണങ്ങള്‍ ഏതെല്ലാമാണ് എന്ന് ഒന്നറിഞ്ഞാലോ? പ്രശസ്തിയുടേയും സൗകര്യങ്ങളുടേയുമെല്ലാം നടുവിലായിരിക്കുമ്പോഴും ദീപികയുടെ ഇഷ്ടങ്ങള്‍ തികച്ചും സാധാരണക്കാരുടേത് പോലെ തന്നെയാണെന്നാണ് മനസിലാക്കാനാവുക

ബോളിവുഡിന് മാത്രമല്ല, ആകെ സിനിമാ ആരാധകര്‍ക്ക് തന്നെ പ്രിയങ്കരിയാണ് ദീപിക പദുക്കോണ്‍. എത്ര വലിയ താരമാണെങ്കിലും വളരെ ലളിതമായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു വ്യക്തി കൂടിയാണ് ദീപിക. മിക്ക അഭിമുഖങ്ങളിലും ദീപിക തന്നെപ്പറ്റി തന്നെ പറയുന്നത് ഒരു ഭക്ഷണപ്രിയ എന്നാണ്.

അങ്ങനെയെങ്കില്‍ ദീപികയുടെ ഇഷ്ടഭക്ഷണങ്ങള്‍ ഏതെല്ലാമാണ് എന്ന് ഒന്നറിഞ്ഞാലോ? പ്രശസ്തിയുടേയും സൗകര്യങ്ങളുടേയുമെല്ലാം നടുവിലായിരിക്കുമ്പോഴും ദീപികയുടെ ഇഷ്ടങ്ങള്‍ തികച്ചും സാധാരണക്കാരുടേത് പോലെ തന്നെയാണെന്നാണ് മനസിലാക്കാനാവുക.

പലപ്പോഴായി തന്റെ പ്രിയ വിഭവങ്ങളെ കുറിച്ച് ദീപിക വളരെ താല്‍പര്യപൂര്‍വ്വം സംസാരിച്ചിട്ടുണ്ട്. മിക്കവാറും സൗത്ത് ഇന്ത്യന്‍ വിഭവങ്ങള്‍ തന്നെയാണ് ദീപികയുടെ 'ഫേവറൈറ്റ്' ലിസ്റ്റിലുള്ളത്.

ഒന്ന്...

കിച്ച്ഡിയാണ് ദീപികയുടെ ഒരു ഇഷ്ട ഭക്ഷണം. അരിയും പരിപ്പും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു വിഭവമാണിത്.

 

 

അധികവും വടക്കേ ഇന്ത്യയിലാണ് കിച്ച്ഡിക്ക് ആരാധകരുള്ളത്. കിച്ച്ഡിയും അല്‍പം അച്ചാറുമുണ്ടെങ്കില്‍ ഉഷാറാണെന്നാണ് ദീപിക പറയുന്നത്.

രണ്ട്...

ഏതൊരു സൗത്ത് ഇന്ത്യക്കാരേയും പോലെ ഇഡ്ഡലിയും സാമ്പാറും ചട്ണിയുമാണ് ദീപികയുടെ അടുത്ത പ്രിയ വിഭവം.

 

 

പതിവായി കഴിക്കുന്നതാണെങ്കില്‍ പോലും ഇഡ്ഡലിയോട് ഒരു മടുപ്പോ വെറുപ്പോ വച്ചുപുലര്‍ത്താന്‍ മിക്ക സൗത്ത് ഇന്ത്യക്കാര്‍ക്കും സാധ്യമല്ല.

മൂന്ന്...

ദീപികയുടെ അടുത്ത പ്രിയ വിഭവത്തെക്കുറിച്ച് നമ്മള്‍ അത്രയധികമൊന്നും കേട്ടുകാണില്ല. വരണ്‍ എന്നാണ് ഇതിന്റെ പേര്. പരിപ്പ് തന്നെയാണ് ഇതിലെ പ്രധാന ചേരുവ.

 

 

ഒഴിച്ചുകഴിക്കാന്‍ പാകത്തിലുള്ള ഒരു കറിയാണ് വരണ്‍. മഹാരാഷ്ട്ര മോഡലിലുള്ള വരണ്‍ ആണ് ദീപികയ്ക്ക് പ്രിയം. ഇതില്‍ പരിപ്പിന് പുറമേ തക്കാളിയും ഉരുളക്കിഴങ്ങുമെല്ലാം ചേര്‍ക്കാറുണ്ട്.

നാല്...

തക്കാളി കൊണ്ടുണ്ടാക്കുന്ന രസമാണ് ദീപികയുടെ അടുത്ത ഇഷ്ട വിഭവം. വളരെ സിമ്പിളായ ഒരു കറി ആണെങ്കില്‍ പോലും ഇതിനും ഏറെ ആരാധകരുണ്ട്.

 

 

എളുപ്പത്തില്‍ ഉണ്ടാക്കാം, രുചിയോ കിടിലം വയറിനാണെങ്കില്‍ അത്യുത്തമം- ഇതാണ് തക്കാളി രസത്തിന്റെ പ്രത്യേകത.

അഞ്ച്...

സ്ട്രീറ്റ് ഫുഡിന്റെ വലിയൊരു ആരാധികയാണ് ദീപിക. ഇതില്‍ത്തന്നെ ഏറ്റവുമിഷ്ടം സേവ് പൂരിയോടാണ്.

 

 

സ്ട്രീറ്റ് ഫുഡ് സ്റ്റോറുകളില്‍ വലിയ തോതില്‍ വില്‍പന നടക്കുന്ന ഒരു വിഭവം കൂടിയാണ് സേവ് പൂരി.

ആറ്...

ഇത്രയും പറഞ്ഞത് വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ആയതുകൊണ്ട് ദീപിക വെജിറ്റേറിയനാണെന്ന് ധരിച്ചോ? എന്നാല്‍ അല്ല.

 

 

നല്ല തിക്ക് ഗ്രേവിയുള്ള മംഗലൂരിയാന്‍ മീന്‍കറിയുണ്ടെങ്കില്‍ കുശാലാണെന്നാണ് ദീപികയുടെ അഭിപ്രായം. അതും ഇഷ്ടഭക്ഷണങ്ങളുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ.

ഏഴ്...

സൗത്ത് ഇന്ത്യക്കാരുടെ മറ്റൊരു ദൗര്‍ബല്യമാണ് ഫില്‍റ്റര്‍ കോഫി. സംശയം വേണ്ട ഇത് ദീപികയുടെയും ഇഷ്ടപാനീയമാണ്.

 

 

വിവാഹത്തിന്റെ പാര്‍ട്ടിയില്‍ പോലും നിര്‍ബന്ധബുദ്ധിയോടെ താരജോഡികള്‍ ഉള്‍പ്പെടുത്തിയ ഒന്നാണ് ഫില്‍റ്റര്‍ കോഫി.

എട്ട്...

ഉഴുന്നുവടയും ചമ്മന്തിയുമാണ് ദീപികയുടെ അടുത്ത പ്രിയ വിഭവം.

 

 

മൊരുമൊരാന്ന് മൊരിഞ്ഞിരിക്കുന്ന വടയും കുറുക്കത്തില്‍ അരച്ചെടുത്ത് താളിച്ച ചമ്മന്തിയും. ഇത് ഇഷ്ടപ്പെടാത്തവര്‍ തന്നെ കുറവായിരിക്കും. അല്ലേ?

ഒമ്പത്...

ദീപികയുടെ മറ്റൊരു ഇഷ്ടവിഭവമാണ് മസാല ദോശ.

 

 

താന്‍ ഒരിക്കലും 'നോ' എന്ന് പറയാത്ത വിഭവമാണെന്നാണ് ദീപിക മസാല ദോശയെ വിശേഷിപ്പിക്കുന്നത്. അത്രയും പ്രിയമാണെന്ന് സാരം.

click me!