പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടിനിടെ 'പനീർ ടിക്ക' തരംഗം; സംഭവം എന്താണെന്നോ...?

Web Desk   | Asianet News
Published : Nov 03, 2020, 07:54 PM ISTUpdated : Nov 03, 2020, 08:01 PM IST
പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചൂടിനിടെ 'പനീർ ടിക്ക' തരംഗം; സംഭവം എന്താണെന്നോ...?

Synopsis

ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനോടുള്ള ആദരസൂചകമായാണ് പനീർ ടിക്ക തയ്യാറാക്കിയതെന്നും പ്രമീള ട്വീറ്റിൽ പറയുന്നു.പനീർ ടിക്ക തന്റെ ഇഷ്‌ട ഭക്ഷണമാണെന്ന് കഴിഞ്ഞ ദിവസം കമലാ ഹാരിസ് പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും ഇന്ത്യൻ വിഭവമായ പനീർ ടിക്കയും തമ്മിൽ എന്താണ് ബന്ധം എന്നല്ലേ? യാതൊരു ബന്ധവു മില്ലെന്നതാണ് വസ്തുത.എന്നിട്ടും അമേരിക്കയിലെ പ്രസിഡന്റ്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്വിറ്ററിൽ ചർച്ചയായത് ഈ പനീർ ടിക്ക തന്നെയാണ്.

 ഇന്ത്യൻ അമേരിക്കൻ വനിതയും ഡെമോക്രാറ്റ് നേതാവുമായ പ്രമീള ജയപാലിന്റെ ട്വീറ്റിലൂടെയാണ് പനീർ ടിക്ക ഏറെ ചർച്ചയായത്. ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസിനോടുള്ള ആദരസൂചകമായാണ് പനീർ ടിക്ക തയ്യാറാക്കിയതെന്നും പ്രമീള ട്വീറ്റിൽ പറയുന്നു.

പനീർ ടിക്ക തന്റെ ഇഷ്‌ട ഭക്ഷണമാണെന്ന് കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായ കമലാ ഹാരിസ് പറഞ്ഞിരുന്നു. ഇതേതുടർന്ന് കമലയ്‌ക്ക് ആദരസൂചകമായാണ് പനീർ ടിക്ക തയ്യാറാക്കിയതെന്നും പ്രമീള ട്വീറ്റിൽ പറയുന്നു.

 

 

 വോട്ടെടുപ്പിന്റെ തലേ ദിവസമായ ഇന്നലെ പ്രമീള ടിക്ക വിഭവം ഉണ്ടാക്കി സമൂഹമാധ്യമത്തിൽ അതിന്റെ ചിത്രമിട്ട് ബൈഡനും കമലയ്‌ക്കും വോട്ട് അഭ്യർത്ഥിച്ചിരുന്നു. പ്രമീള ട്വി‌റ്ററിൽ പോസ്‌റ്റ് ചെയ്‌ത ടിക്ക വിഭവത്തിന്റെ ചിത്രം പെട്ടെന്ന് തന്നെ ഡെമോക്രാ‌റ്റിക് പാർട്ടി അനുഭാവികൾ ഷെയർ ചെയ്യുകയും ചെയ്തു. എന്നാൽ പ്രമീള പങ്കുവച്ച ചിത്രത്തിലുള്ളത് പനീർ ടിക്ക അല്ലെന്നാണ് ചിലർ പറയുന്നത്.

പനീർ ടിക്കയ്ക്ക് പകരം മലായ് പനീർ ആണ് ചിത്രത്തിലുള്ളതെന്നാണ് ചിലർ പറയുന്നത്. ഗ്രേവിയോടെ ലഭിക്കുന്നത് പനീർ ടിക്കയാകുന്നത് എങ്ങനെയെന്നും ചിലർ ചോദിക്കുന്നു. ഈ വിഭവം ഉണ്ടാക്കിയത് പ്രമീളയല്ലെന്നും അതാണ് ഭക്ഷണത്തിന്റെ പേര് പോലും അറിയാത്തതെന്നും മറ്റ് ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

പതിനാലാം വയസില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; തുറന്നുപറഞ്ഞ് താരപുത്രി

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍