രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പതിവായി ഈ നട്സ് കഴിക്കൂ...

Published : Oct 02, 2023, 05:42 PM ISTUpdated : Oct 02, 2023, 05:44 PM IST
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പതിവായി ഈ നട്സ് കഴിക്കൂ...

Synopsis

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് പിസ്ത. ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇവയില്‍ കാത്സ്യം, അയൺ, സിങ്ക് എന്നിവയും ഉണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.

പ്രമേഹരോഗികള്‍ നട്സ്  കഴിക്കുന്നത് നല്ലതാണെന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്നവയാണ് നട്‌സ്.  വിറ്റാമിനുകളുടെയും മറ്റ് പോഷകങ്ങളുടെയും കലവറയാണ് നട്സ്. പ്രത്യേകിച്ച് പിസ്ത കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു നട്സാണ് പിസ്ത. വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറാണ് പിസ്ത.  ഫൈബറും പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമടങ്ങിയ ഇവയില്‍ കാത്സ്യം, അയൺ, സിങ്ക് എന്നിവയും ഉണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പിസ്ത കലോറി കുറഞ്ഞ ഒരു നട്സാണ്. കൂടാതെ പിസ്തയുടെ ഗ്ലൈസെമിക് സൂചികയും കുറവാണ്. അതിനാല്‍ പിസ്ത പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം. 

 

അറിയാം പിസ്തയുടെ മറ്റ് ആരോഗ്യ ഗുണങ്ങള്‍... 

ഒന്ന്...

ആരോഗ്യകരമായ കൊഴുപ്പടങ്ങിയ നട്സാണ് പിസ്ത. അതിനാല്‍ ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഈ നട്‌സ് സഹായിക്കും.  പിസ്തയിലെ ആന്റി ഓക്‌സിഡന്റുകളുടെ സാന്നിധ്യം കൊളസ്‌ട്രോൾ കുറയ്ക്കുന്നതോടൊപ്പം ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.

രണ്ട്...

പിസ്ത പതിവായി കഴിക്കുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 

മൂന്ന്...

പിസ്തയിൽ അടങ്ങിയിരിക്കുന്ന നാരുകൾ കുടലിന്‍റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. മലബന്ധം അകറ്റാനും ഇവ സഹായിക്കും. 

നാല്... 

കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും പിസ്ത കഴിക്കുന്നത് നല്ലതാണ്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും.

അഞ്ച്...

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ഇതുവഴി അമിതവണ്ണം കുറയ്ക്കാനും കഴിയും.  

ആറ്...

പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയിൽ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും.

ഏഴ്...

വിറ്റാമിന്‍ ബി6 അടങ്ങിയ പിസ്ത പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

എട്ട്...

ആന്‍റി ഓക്സിഡന്‍റുകളും വിറ്റാമിന്‍ ഇയും ധാരാളം അടങ്ങിയ പിസ്ത യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: കുതിര്‍ത്ത അത്തിപ്പഴം കഴിക്കാറുണ്ടോ? അറിയാം ഈ അത്ഭുത ഗുണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

തണുപ്പുകാലത്ത് ഗർഭിണികൾ എന്ത് കഴിക്കണം? ഈ ഭക്ഷണങ്ങൾ കുഞ്ഞിന് കരുത്ത് നൽകും
രാത്രി ഉറങ്ങുന്നതിന് മുൻപ് ഇതൊരു സ്പൂൺ കഴിക്കൂ, മലബന്ധം അകറ്റാം