​​ഗർഭിണികൾ 'നോ' പറയേണ്ട 5 ഭക്ഷണങ്ങൾ

By Web TeamFirst Published Jun 12, 2019, 10:03 AM IST
Highlights

​ഗർഭകാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് കോഫി. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.​ഗർഭകാലത്ത് മദ്യം ഒഴിവാക്കുക തന്നെ വേണം. മദ്യപാനം ഗർഭമലസാന്‍ വരെ കാരണമാകും. അതുപോലെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ദോഷം ചെയ്യും.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലമാണ് ഗര്‍ഭകാലം. ഗര്‍ഭകാലം എപ്പോഴും സന്തോഷകര മായിരിക്കാനാണ് ശ്രമിക്കേണ്ടത്. അത് പോലെ പ്രധാനമായി ശ്രദ്ധിക്കേണ്ട ഒന്നാണ് ഭക്ഷണവും. പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശരിയായ രീതിയില്‍ ആഹാരം കഴിക്കാതെ ഇരിക്കുന്നതും ഗുണകരമല്ലാത്ത ഭക്ഷണശീലങ്ങളും അമ്മയ്ക്ക്  മാത്രമല്ല കുഞ്ഞിനും ആപത്താണ്. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

മത്സ്യം കഴിക്കുന്നത്‌ നല്ലതുതന്നെ. പക്ഷേ മെര്‍ക്കുറി കൂടുതലായി അടങ്ങിയ മത്സ്യം കഴിക്കുന്നത്‌ ഗര്‍ഭിണികള്‍ ഒഴിവാക്കണം. ഉദാഹരണത്തിന് സ്രാവ്, ചൂര, എന്നിവയില്‍ മെര്‍ക്കുറി ധാരാളം ഉണ്ട്. മാസത്തില്‍ ഒന്നോ രണ്ടോ തവണയില്‍ കൂടുതല്‍ ഇവ കഴിക്കരുത്. മെര്‍ക്കുറി കുറവുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത്‌ കൊണ്ട് പ്രശ്നങ്ങള്‍ ഇല്ല. അതില്‍ ഒമേഗ ഫാറ്റി ആസിഡ് ധാരാളം ഉണ്ടാകും. പാതി വേവിച്ച മത്സ്യവിഭവങ്ങളും ഒഴിവാക്കണം.

രണ്ട്...

​ഗർഭകാലത്ത് ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ് കോഫി. കഫീന്‍ അടങ്ങിയ എല്ലാ പാനീയങ്ങളും ഉപേക്ഷിക്കുന്നതാണ് നല്ലത്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.

മൂന്ന്...

മുളപ്പിച്ച പയര്‍ വിഭവങ്ങള്‍ നല്ലതുതന്നെ പക്ഷേ അത് ഗര്‍ഭിണികള്‍ ഒഴിവാക്കുക. സാല്‍മോണല്ല ബാക്ടീരിയ ചിലപ്പോള്‍ ഇവയില്‍ ഉണ്ടാകും. ഇത് പച്ചയായി കഴിക്കുമ്പോള്‍ ആണ് പ്രശ്നം. പകരം വേവിച്ചു കഴിക്കാം.

നാല്...

മൈദ, മധുരം എന്നിവ  അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.  കൃത്രിമനിറങ്ങള്‍, പ്രിസര്‍വെറ്റീവ്സ് എന്നിവ ഇതില്‍ അമിതമായ അളവിൽ അടങ്ങിയിട്ടുണ്ടാകും.

അഞ്ച്...

​ഗർഭകാലത്ത് മദ്യം ഒഴിവാക്കുക തന്നെ വേണം. മദ്യപാനം ഗർഭമലസാന്‍ വരെ കാരണമാകും. അതുപോലെ കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ഇത് ദോഷം ചെയ്യും.

click me!