ഭക്ഷണം 'ഓവര്‍' ആണോ? നിയന്ത്രിക്കാന്‍ ഇതാ ഒരു 'സിംപിള്‍' വഴി....

Published : Jun 13, 2019, 05:47 PM ISTUpdated : Jun 13, 2019, 05:54 PM IST
ഭക്ഷണം 'ഓവര്‍' ആണോ? നിയന്ത്രിക്കാന്‍ ഇതാ ഒരു 'സിംപിള്‍' വഴി....

Synopsis

അമിതമായി ആഹാരം കഴിക്കുന്നുണ്ടോ? അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് എത്രയെന്ന് അറിഞ്ഞിരിക്കണം. 

അമിതമായി ആഹാരം വാരിവലിച്ച് കഴിക്കുന്നുണ്ടോ? എപ്പോഴും വിശപ്പാണോ? എന്തെങ്കിലും വിഷമം വന്നാല്‍ വാരിവലിച്ച് ഭക്ഷണം കഴിക്കാറുണ്ടോ? അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എല്ലാത്തിനും പരിഹാരമുണ്ട്.  ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് എത്രയെന്ന് അറിഞ്ഞിരിക്കണം. മനസ്സിന് എന്തെങ്കിലും വിഷമം വരുമ്പോള്‍ വാരിവലിച്ച് കഴിക്കുന്ന സ്വഭാവക്കാരാണോ (emotional eating)? അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കാം. എന്നാല്‍ നിങ്ങള്‍ക്ക്  അറിയാമോ നിങ്ങളുടെ ശരീരത്തില്‍ ചില പ്രഷര്‍ പോയ്ന്‍സ് (pressure points) ഉണ്ട്, അവയ്ക്ക് ഈ വാരിവലിച്ച് കഴിക്കുന്ന നിങ്ങളുടെ സ്വഭാവത്തെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നത്. ശരീരത്തിലെ വളരെ ലോലമായ ഭാഗങ്ങളാണ് ഈ pressure points.

 ഈ പ്രഷര്‍ പോയിന്‍സില്‍  അമര്‍ത്തുമ്പോള്‍ ആസക്തി, വിശപ്പ്, മാനസിക പിരിമുറുക്കം തുടങ്ങിയവയെ നിയന്ത്രിക്കാന്‍ കഴിയുമത്രേ. നിങ്ങളുടെ ശരീരത്തിലെ ആ മൂന്ന് pressure points എന്തൊക്കെയെന്ന് നോക്കാം. 

ഒന്ന്...

കഴുത്തിന് പുറകിലായി രണ്ട് കൈ ഉപയോഗിച്ച് അമര്‍ത്തുക. 5-10 മിനിറ്റ് വരെ ദിവസവും ചെയ്യുക. അമിതമായുളള വിശപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ ഭാഗത്ത് മസാജ് ചെയ്യുന്നത് മാനസിക  പിരിമുറുക്കം നിയന്ത്രിക്കാനും തലവേദന തടയാനും സഹായിക്കും. 

രണ്ട്...

തള്ളവിരലിനും രണ്ടാമത്തെ വിരലിനും ഇടയിലുളള ഭാഗത്ത് അമര്‍ത്തുക. ഇങ്ങനെ ചെയ്യുന്നത് നിങ്ങളുടെ നിയന്ത്രണമില്ലാത്ത വിശപ്പ് കുറയ്ക്കുക മാത്രമല്ല, മാനസിക  പിരിമുറുക്കവും മറ്റ് ശരീര വേദനയും കുറയ്ക്കും. തൈറോയിഡ് നിയന്ത്രിക്കാനും ഇത് സഹായകമാണത്രേ. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കും. 

മൂന്ന്...

മൂക്കിന്‍റെ പാലത്തില്‍ അമര്‍ത്തുന്നതും ഇത്തരം വികാരങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. കൃത്യമായി നിങ്ങളുടെ പുരികം കുട്ടിമുട്ടുന്ന ഭാഗത്ത് തന്നെ അമര്‍ത്തണം. 


 

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്