ഓണമല്ലേ...വിഭവങ്ങള്‍ക്കിടയില്‍ ഒരാളുടെ ഭാവം പകര്‍ത്തി പൃഥ്വിരാജ്; ചിത്രം വൈറല്‍

Published : Aug 31, 2020, 05:35 PM ISTUpdated : Aug 31, 2020, 05:38 PM IST
ഓണമല്ലേ...വിഭവങ്ങള്‍ക്കിടയില്‍ ഒരാളുടെ ഭാവം പകര്‍ത്തി പൃഥ്വിരാജ്; ചിത്രം വൈറല്‍

Synopsis

ഓണസദ്യ കഴിക്കുന്നതിന് മുന്‍പ് തന്നെ വിഭവങ്ങളുടെ ചിത്രം  പൃഥ്വി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

തിരുവോണദിവസമായ ഇന്ന് നടന്‍ പൃഥ്വിരാജിന്‍റെ വീട്ടിലും ഗംഭീര ഓണസദ്യ തന്നെ ഒരിക്കിയിരുന്നു. ഓണസദ്യ കഴിക്കുന്നതിന് മുന്‍പ് തന്നെ വിഭവങ്ങളുടെ ചിത്രം പൃഥ്വി തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

 

 

പുളിശ്ശേരി, കാളന്‍, ഓലന്‍, അവിയല്‍, സാമ്പാറ് തുടങ്ങി കറികളുടെ ചിത്രമാണ് പൃഥ്വി പങ്കുവച്ചത്. എന്നാല്‍ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. മകള്‍ അല്ലിയുടെ പാവയാണ് ഈ ചിത്രത്തിലെ താരം. അല്ലിയുടെ പാവയായ 'എല്ലി'യുടെ മുഖത്തെ ഭാവമാണ് ഞങ്ങള്‍ പങ്കുവയ്ക്കുന്നത് എന്നും  പൃഥ്വി  കുറിച്ചു. 

 

അതിനിടയില്‍ സുപ്രിയ ആകട്ടെ സദ്യ കഴിക്കുന്നതിന് മുന്‍പ് നടക്കാനിറങ്ങിയ പൃഥ്വിവിന്‍റെയും അല്ലിയുടെയും ചിത്രമാണ് തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്. 

 

Also Read: സൂപ്പര്‍സ്റ്റാറിന്‍റെ ഭാര്യ ഒരുക്കിയ വിഭവത്തെ കുറിച്ച് പൃഥ്വിരാജ്; വൈറലായി പോസ്റ്റ്...

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്