പ്രിയങ്കയുടെ ഇഷ്ട ഭക്ഷണവും ഡയറ്റ് പ്ലാനും; താരം പറയുന്നത്...

Published : Jul 21, 2019, 12:22 PM ISTUpdated : Jul 21, 2019, 12:56 PM IST
പ്രിയങ്കയുടെ ഇഷ്ട ഭക്ഷണവും ഡയറ്റ് പ്ലാനും; താരം പറയുന്നത്...

Synopsis

വെജിറ്റബിൾ സാലഡും നാരുകള്‍ ധാരളമടങ്ങിയ ഭക്ഷണങ്ങളുമാണ് പ്രിയങ്കയുടെ പ്രധാന ഭക്ഷണം. ദിവസവും കുറ‍ഞ്ഞത് 10 ​ഗ്ലാസ് വെള്ളമെങ്കിലും താരം കുടിക്കാറുണ്ട്. ക്യത്യമായി ഡയറ്റ് ചെയ്യുന്നതോടൊപ്പം തന്നെ എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.

ബോളിവുഡ് ‍നടി പ്രിയങ്ക ചോപ്ര വ്യായാമത്തിന് മാത്രമല്ല ഭക്ഷണകാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന നടിയാണ്. ശരീരം ആരോ​ഗ്യത്തോടെയിരിക്കാൻ ക്യത്യമായി വ്യായാമവും ഡയറ്റും ചെയ്തു വരുന്ന നടിയാണ് പ്രിയങ്ക. പച്ചക്കറികളും പഴങ്ങളുമാണ് പ്രിയങ്ക ഏറ്റവും കൂടുതൽ കഴിക്കാറുള്ളത്. വെജിറ്റബിൾ സാലഡും നാരുകള്‍ ധാരളമടങ്ങിയ ഭക്ഷണങ്ങളുമാണ് പ്രിയങ്കയുടെ ഡയറ്റ് പ്ലാനിലെ പ്രധാന ഭക്ഷണങ്ങൾ‌.

ദിവസവും കുറ‍ഞ്ഞത് 10 ​ഗ്ലാസ് വെള്ളമെങ്കിലും താരം കുടിക്കാറുണ്ട്. രാവിലെയും വെെകിട്ടും ക്യത്യമായി വ്യായാമം ചെയ്യാൻ സമയം മാറ്റിവയ്ക്കാറുണ്ടെന്ന് വ്യുമൺ ഹെൽത്ത് എന്ന മാ​ഗസിനിൽ നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറയുന്നു. ക്യത്യമായി ഡയറ്റ് ചെയ്യുന്നതോടൊപ്പം തന്നെ എപ്പോഴും സന്തോഷവതിയായിരിക്കാൻ ശ്രമിക്കാറുണ്ടെന്നും പ്രിയങ്ക പറയുന്നു.

 ചോക്ലേറ്റ്, പിസ, ബർ​ഗർ, സാൻവിച്ച് തുടങ്ങി ഭക്ഷണങ്ങൾ കഴിക്കാൻ ഏറെ ഇഷ്ടമാണ്. ആഴ്ച്ചയിൽ ഒരിക്കല്ലെങ്കിലും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാറുണ്ടെന്നും അത് പോലെ വർക്കൗട്ട് ചെയ്യാറുണ്ടെന്നും പ്രിയങ്ക പറയുന്നു. രാവിലെ
ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയും ഡാലുമാണ് കഴിക്കാറുള്ളതെന്നും പ്രിയങ്ക പറഞ്ഞു.

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍