വേനല്‍ചൂടിനെ പ്രതിരോധിക്കാന്‍ ഈ പാനീയം സഹായിക്കും; ടിപ് പങ്കുവച്ച് രാകുല്‍ പ്രീത്

By Web TeamFirst Published Apr 20, 2021, 3:22 PM IST
Highlights

വേനല്‍ചൂടിനെ പ്രതിരോധിക്കാനായി ഒരു പാനീയം പരിചയപ്പെടുത്തുകയാണ് നടി രാകുൽ പ്രീത് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാകുൽ തന്‍റെ ടിപ് പങ്കുവച്ചത്.

വേനല്‍ക്കാലം ആരോഗ്യത്തിന് പ്രതികൂലമായ കാലാവസ്ഥയായതിനാല്‍ ഈ സമയത്ത് ആരോഗ്യസംരക്ഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ട്. വേനല്‍ക്കാലത്തെ നിര്‍ജ്ജലീകരണം ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കണം. ഇപ്പോഴിതാ വേനല്‍ചൂടിനെ പ്രതിരോധിക്കാനായി ഒരു പാനീയം പരിചയപ്പെടുത്തുകയാണ് നടി രാകുൽ പ്രീത് സിങ്. 

ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് രാകുൽ തന്‍റെ ടിപ് പങ്കുവച്ചത്. 'വേനല്‍ചൂടിനെ എങ്ങനെ പ്രതിരോധിക്കുമെന്ന് ആലോചിക്കുകയാണോ? ബാര്‍ളി വെള്ളം മികച്ച പരിഹാരമാണ്. ന്യൂട്രീഷ്യനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളാണ് ഇത് നിര്‍ദേശിച്ചത്. ഇത് വേനല്‍കാല പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കും'- രാകുല്‍ കുറിച്ചു. ബാര്‍ളി വെള്ളം പിടിച്ചു നില്‍ക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rakul Singh (@rakulpreet)

 

ബാര്‍ളി വെള്ളം എങ്ങനെ തയ്യാറാക്കാം? 

രണ്ട് ടേബിള്‍ സ്പൂണ്‍ ബാര്‍ളി രാത്രി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ കുതിരാന്‍ വയ്ക്കുക. അടുത്ത ദിവസം രാവിലെ വെള്ളം മുഴുവന്‍ ഊറ്റി കളഞ്ഞ ശേഷം ബാര്‍ളി രണ്ട് കപ്പ് വെള്ളത്തില്‍ തിളപ്പിക്കാന്‍ വയ്ക്കാം. 15 മിനിറ്റിന് ശേഷം ബാര്‍ളി വെന്ത വെള്ളം മാറ്റി വയ്ക്കാം. തണുത്ത ശേഷം ഇതിലേയ്ക്ക് രുചി അനുസരിച്ച് നാരങ്ങാനീരോ ഉപ്പോ പഞ്ചസാരയോ ചേര്‍ത്ത് കുടിക്കാം.

ബാര്‍ളി വെള്ളത്തിന്‍റെ ഗുണങ്ങള്‍...

ഫൈബര്‍ ധാരാളം അടങ്ങിയതാണ് ബാര്‍ളി വെള്ളം. കൊളസ്ട്രോള്‍ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനുമൊക്കെ ബാര്‍ളി വെള്ളം സഹായിക്കും. ദഹനത്തിനും പ്രമേഹത്തെ നിയന്ത്രിക്കാനുമൊക്കെ ഇവ സഹായിക്കുമെന്നും ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നു. 

Also Read: കൊവിഡ് 19; ഈ മൂന്ന് തരം പാനീയങ്ങൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും...
 

click me!