'ഫിറ്റ്' ആകണോ? കട്ടെടുക്കാം സിദ്ധാര്‍ത്ഥിന്റെ ഈ 'ഡയറ്റ് സീക്രട്ട്'

By Web TeamFirst Published Mar 19, 2020, 3:09 PM IST
Highlights

വര്‍ക്കൗട്ട് ചെയ്യുന്നതിനൊപ്പം തന്നെ ഡയറ്റും സൂക്ഷ്മമായി കരുതേണ്ടതുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് പ്രധാനമായും ശരീരം ശ്രദ്ധിക്കുന്നവര്‍ കഴിക്കേണ്ടത്. ഇതിന് മികച്ച ഉദാഹരണമാണ് ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ 'പ്രോട്ടീന്‍ ബൗള്‍'. ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായാണ് സിദ്ധാര്‍ത്ഥ് തന്റെ പ്രോട്ടീന്‍ ബൗളിന്റെ ചിത്രം പങ്കുവച്ചത്
 

ശരീരത്തിന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്ന യുവതലമുറയാണ് ഇന്നുള്ളത്. 'ഫിറ്റ്' ആകാന്‍ വേണ്ടി ജിമ്മില്‍ പോകാനും കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യാനുമൊന്നും മിക്ക യുവാക്കള്‍ക്കും മടിയുമില്ല. 

ഇത്തരത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനൊപ്പം തന്നെ ഡയറ്റും സൂക്ഷ്മമായി കരുതേണ്ടതുണ്ട്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണമാണ് പ്രധാനമായും ശരീരം ശ്രദ്ധിക്കുന്നവര്‍ കഴിക്കേണ്ടത്. ഇതിന് മികച്ച ഉദാഹരണമാണ് ബോളിവുഡ് താരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ 'പ്രോട്ടീന്‍ ബൗള്‍'. 

ഇന്‍സ്റ്റഗ്രാം പേജില്‍ സ്റ്റോറിയായാണ് സിദ്ധാര്‍ത്ഥ് തന്റെ പ്രോട്ടീന്‍ ബൗളിന്റെ ചിത്രം പങ്കുവച്ചത്. ചോളം, പീ നട്ട്‌സ്, പയര്‍, ബ്രൊക്കോളി, ഫ്‌ളാക്‌സ് സീഡ്‌സ്, ഉരുളക്കിഴങ്ങ് തുടങ്ങിയവയാണ് സിദ്ധാര്‍ത്ഥിന്റെ 'പ്രോട്ടീന്‍ ബൗളി'ലുള്ള പ്രധാന ചേരുവകള്‍. 

തന്റെ ശരീരത്തിന്റെ പ്രത്യേകത കൊണ്ട് തന്നെ പാലോ പാലുത്പന്നങ്ങളോ ഗോതമ്പോ ഒന്നും അധികം കഴിക്കാന്‍ തനിക്കാകില്ലെന്ന് സിദ്ധാര്‍ത്ഥ് മുമ്പ് ഡയറ്റിനെക്കുറിച്ച് സംസാരിക്കവേ ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. പ്രോട്ടീന്റെ പ്രധാന സ്രോതസായ പാല്‍, പാലുത്പന്നങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് കൊണ്ടാകാം മറ്റ് ഭക്ഷണത്തിലൂടെ ധാരാളം പ്രോട്ടീന്‍ നേടാന്‍ സിദ്ധാര്‍ത്ഥ് ശ്രമിക്കുന്നത്. 

പാലും മറ്റ് പാലുത്പന്നങ്ങളും കഴിക്കുന്നവരാണെങ്കില്‍ അതിന് അനുസരിച്ച് മറ്റ് ഭക്ഷണങ്ങളില്‍ നിന്നെടുക്കുന്ന പ്രോട്ടീന്റെ അളവ് കുറയ്ക്കാം. ഇതിനിടെ വര്‍ക്കൗട്ടിന്റെ കാര്യം മറന്നുകളയരുത്. ശരീരത്തിലെത്തുന്ന കലോറി, പ്രോട്ടീന്‍ എന്നിവയെല്ലാം വര്‍ക്കൗട്ടില്ലെങ്കില്‍ ഇരട്ടിപ്പണിയാണ് തരികയെന്ന് ഓര്‍ത്താല്‍ മതി.

click me!