ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍...

Published : Jun 08, 2024, 09:35 PM IST
ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണങ്ങള്‍...

Synopsis

അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

ഉണക്കമുന്തിരി കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. അത്രക്കും മധുരമേറിയ ഒരു ഡ്രൈ ഫ്രൂട്ടാണ് ഉണക്കമുന്തിരി. കൂടാതെ ഇവ വിറ്റാമിനുകളാലും ആന്‍റിഓക്സിഡന്‍റുകളാലും സമ്പന്നവുമാണ്. അയേണ്‍, പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം തുടങ്ങിയ പ്രധാനപ്പെട്ട ധാതുക്കളെല്ലാം ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരി കുതിർത്ത് കഴിക്കുന്നത് ഇവയുടെ ഗുണങ്ങളെ കൂട്ടുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ വെറും വയറ്റില്‍ ഫൈബര്‍ അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വയറു നിറയ്ക്കാനും സഹായിക്കും. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാനും ഗുണം ചെയ്യും.  രാവിലെ ഇവ കഴിക്കുന്നത് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും വ്യായാമം ചെയ്യാനുള്ള താല്‍പര്യം കൂട്ടാനും സഹായിക്കും. നാരുകൾ ധാരാളം അടങ്ങിയ ഉണക്കമുന്തിരി മലബന്ധം അകറ്റാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.  അതിനാല്‍ മലബന്ധ പ്രശ്നമുള്ളവര്‍ രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിക്കുന്നത് നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ഉണക്കമുന്തിരി കഴിക്കുന്നത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

അയേണ്‍ അഥവാ ഇരുമ്പ് ധാരാളം അടങ്ങിയ ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ചയെ തടയാനും ഏറെ സഹായിക്കും. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ കുതിര്‍ത്ത ഉണക്കമുന്തിരി കണ്ണുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കും ഗുണം ചെയ്യും. പല്ലിലെ ഇനാമലിനെ സംരക്ഷിക്കാന്‍ കാത്സ്യം ധാരാളമടങ്ങിയ ഉണക്കമുന്തിരിക്ക് കഴിയും. കൂടാതെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ കഴിക്കുന്നത് ഏറെ നല്ലതാണ്. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: പാല്‍ കുടിക്കാറില്ലേ? സാരമില്ല, കാത്സ്യം ലഭിക്കാന്‍ ഇവ കഴിച്ചാല്‍ മതിയാകും

youtubevideo

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍