Summer Fest : ഉള്ളം തണുപ്പിക്കാൻ ആപ്പിൾ അവൽ ഷേക്ക് ; ഈസി റെസിപ്പി

By Web TeamFirst Published Apr 28, 2024, 12:31 PM IST
Highlights

ഈ ചൂടുകാലത്ത് മനസും ശരീരവും തണുപ്പിക്കാൻ തയ്യാറാക്കാം ആപ്പിൾ അവൽ ഷേക്ക്. നിമ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്.... 

ആപ്പിൾ ഷേക്കും അവൽ മിൽക്കും എല്ലാവരും കഴിച്ചിട്ടുണ്ടെങ്കിലും ആപ്പിളും അവിലും ചേർന്ന ഒരു കോംബോ കഴിച്ചു നോക്കിയിട്ടുണ്ടോ!! ഇല്ലെങ്കിൽ ഇതാ ഉഗ്രൻ രുചിയിലൊരു ആപ്പിൾ അവൽ ഷേക്ക്. 

ചോക്ലേറ്റ് മൂസ് തയ്യാറാക്കാൻ വേണ്ട ചേരുവകൾ

ഡാർക്ക് ചോക്ലേറ്റ്                       -  50 ഗ്രാം 
വിപ്പിങ്ങ് ക്രീം                              -  60 ഗ്രാം
വിപ്പ്ഡ് ക്രീം                                - 100 ഗ്രാം

തയ്യാറാക്കുന്ന വിധം

ക്രീം ചൂടാക്കി (തിളക്കരുത്) ചോക്ളേറ്റിലേക്ക് ഒഴിച്ച് ഉരുക്കി എടുക്കണം. ഇത് ചൂടാറിയാൽ വിപ്പ്ഡ് ക്രീമിലേക്ക് ചേർത്ത് യോജിപ്പിച്ച് എടുത്താൽ ചോക്ലേറ്റ് മൂസ് തയ്യാറായി കഴിഞ്ഞു.

വേണ്ട ചേരുവകൾ...

അവൽ                                          -    1 കപ്പ്
തണുത്ത പാൽ                           -    1/2 കപ്പ്
ആപ്പിൾ                                         -     2 എണ്ണം
പഞ്ചസാര                                     -     1/4 കപ്പ്
ഹോർലിക്സ്                                    -     75 ഗ്രാം
വാനില എസൻസ്                       -    1/2  ടീസ്പൂൺ
പാൽ                                                -   1/2 ലിറ്റർ 
ചോക്ലേറ്റ് മൂസ്                               -   2 തവി

തയ്യാറാക്കുന്ന വിധം...

അവൽ തണുത്ത പാലിൽ കുറച്ചുനേരം കുതിർത്ത് വയ്ക്കുക. ആപ്പിൾ തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ടു കൊടുക്കാം. ഇതിലേക്ക് കുതിർത്ത അവൽ ചേർത്ത ശേഷം പഞ്ചസാര,  ഹോർലിക്സ്,  വാനില എസൻസ്,  പാൽ(തിളപ്പിച്ച് ചൂടാറിയശേഷം ഫ്രീസറിൽ വച്ച് തണുപ്പിച്ച് എടുത്തത്) എന്നിവ ചേർത്ത് നല്ലതുപോലെ അടിച്ചെടുക്കാം. ഒരു പാത്രത്തിൽ രണ്ടു തവി ചോക്ലേറ്റ് മൂസ് എടുത്ത ശേഷം അതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന ഷെയ്ക്ക് ഒഴിച്ച് നല്ലതുപോലെ യോജിപ്പിച്ച് എടുക്കാം. ആപ്പിൾ അവൽ ഷെയ്ക്ക് തയ്യാറായിക്കഴിഞ്ഞു. ഇത് ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് ഐസ്ക്രീമും ചേർത്ത് നട്ട്സും ചെറിയും വെച്ച് അലങ്കരിച്ച ശേഷം കഴിക്കാവുന്നതാണ്.

രുചികരമായ കടച്ചക്ക ചെമ്മീൻ വറുത്തരച്ച കറി ; റെസിപ്പി
 

click me!