Latest Videos

ദിവസവും ഈന്തപ്പഴം കഴിക്കൂ; അറിയാം ഈ ഏഴ് അത്ഭുത ഗുണങ്ങള്‍...

By Web TeamFirst Published Jul 7, 2020, 8:18 PM IST
Highlights

വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. 

വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും കലവറയാണ് ഈന്തപ്പഴം. വിറ്റാമിന്‍ ബി6, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയണ്‍ തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈന്തപ്പഴം. പ്രമേഹമുള്ളവര്‍ക്കും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളവര്‍ക്കും ഹൃദ്രോഗികള്‍ക്കും കഴിക്കാവുന്നതാണ് ഈന്തപ്പഴം.

ഈന്തപ്പഴത്തിന്‍റെ അത്ഭുത ഗുണങ്ങള്‍  എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ഈന്തപ്പഴം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിലെ സോഡിയത്തിന്‍റെ അളവ് നിയന്ത്രിക്കാനും ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. 

രണ്ട്...

പ്രമേഹരോഗികള്‍ക്ക് പഞ്ചസാരയ്ക്ക് പകരം കഴിക്കാവുന്നതാണ് ഈന്തപ്പഴം. ഇതില്‍ അടങ്ങിയിട്ടുള്ള പഞ്ചസാര ഫ്രക്ടോസ് ആണ്.  അതിനാല്‍ ഈന്തപ്പഴം കഴിച്ചതുകൊണ്ട് ശരീരഭാരം കൂടുകയുമില്ല.

മൂന്ന്...

ദഹനക്രിയയ്ക്കായി ശരീരത്തിന് അത്യന്താപേക്ഷിതമായ നാരുകള്‍ ഈന്തപ്പഴത്തില്‍ ധാരാളമുണ്ട്. ഒപ്പം ഇത് മലബന്ധം ഒഴിവാക്കാനും സഹായിക്കും. 

 

നാല്...

ഉയർന്ന അളവിൽ അയൺ അടങ്ങിയിട്ടുള്ള ഈന്തപ്പഴം രക്തക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങൾ, അനീമിയ എന്നിവയെ പ്രതിരോധിക്കുന്നതാണ്.

അഞ്ച്...

മാംഗനീസ്, മഗ്നീഷ്യം, സെലീനിയം, ചെമ്പ് എന്നിവയുടെ ഒരു കലവറയാണ് ഈന്തപ്പഴം. അതിനാല്‍ അസ്ഥികളുടെ ആരോഗ്യത്തിന് ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. വാർധക്യത്തോട് അടുക്കുമ്പോൾ പലർക്കും ഉണ്ടാകുന്ന അസ്ഥി സംബന്ധമായ രോഗങ്ങൾ അകറ്റാനും ഇവയ്ക്ക് കഴിയും. 

ആറ്...

ആന്‍റി ഓക്സിഡന്‍റസ് ധാരാളം അടങ്ങിയ ഈന്തപ്പഴം ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ചര്‍മ്മം തിളങ്ങാനും സഹായിക്കും. 

ഏഴ്...

മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തിന് ഈന്തപ്പഴം ദിവസവും കഴിക്കുന്നത് നല്ലതാണ്. ഇവയില്‍ വിറ്റാമിന്‍ ബി6 അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് അത്യാവശ്യം വേണ്ടതാണ്. 

Also Read: ശരീരത്തില്‍ 'വിറ്റാമിന്‍ ഡി' കുറവാണോ? കഴിക്കാം ഈ ഭക്ഷണങ്ങള്‍...

click me!