'കൊറോണ'യെ അങ്ങ് തിന്നുകളഞ്ഞാലോ?; ഇത് 'വറൈറ്റി' ബോധവത്കരണം

By Web TeamFirst Published Apr 7, 2020, 5:25 PM IST
Highlights

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം പകല്‍ സമയത്ത് നിശ്ചിത മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി സ്വീറ്റ് ഷോപ്പുകള്‍ക്കും ബേക്കറികള്‍ക്കുമെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ കടകളില്‍ വരുന്നവരെ കൊവിഡ് 19നെ കുറിച്ച് ബോധ്യമുള്ളവരാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ലാഭം പ്രതീക്ഷിക്കാതെയാണ് തങ്ങളിത് ചെയ്യുന്നതെന്നും കടയുടമകള്‍ പറഞ്ഞു

ലോകരാജ്യങ്ങളെ ആകെയും ഭീതിയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന രോഗകാരി വ്യാപകമായിക്കൊണ്ടിരിക്കുന്നത്. അതത് രാജ്യങ്ങളിലെ സര്‍ക്കാരുകളും ആരോഗ്യവകുപ്പുകളും ആരോഗ്യപ്രവര്‍ത്തകരും സാമൂഹ്യപ്രവര്‍ത്തകരം പൊലീസും സെലിബ്രിറ്റികളുമെല്ലാം കൊവിഡ് 19നെതിരായ ബോധവത്കരണത്തിലാണ്. 

ഇതിനിടെ വ്യത്യസ്തമാവുകയാണ് കൊല്‍ക്കത്തയിലെ ഒരു സ്വീറ്റ് ഷോപ്പ് ചെയ്യുന്ന ബോധവത്കരണ പരിപാടി. പ്രസിദ്ധമായ ബംഗാളി സ്വീറ്റ് 'സന്ദേശ്' കൊറോണ വൈറസിന്റെ ആകൃതിയില്‍ തയ്യാറാക്കി, അത് കടയില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് 'ഹിന്ദുസ്ഥാന്‍ സ്വീറ്റ്‌സ്' എന്ന കടയുടെ ഉടമകള്‍ ഈ വ്യത്യസ്തമായ ബോധവത്കരണ പരിപാടി നടത്തുന്നത്. 

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം പകല്‍ സമയത്ത് നിശ്ചിത മണിക്കൂറുകള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി സ്വീറ്റ് ഷോപ്പുകള്‍ക്കും ബേക്കറികള്‍ക്കുമെല്ലാം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനാല്‍ കടകളില്‍ വരുന്നവരെ കൊവിഡ് 19നെ കുറിച്ച് ബോധ്യമുള്ളവരാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ലാഭം പ്രതീക്ഷിക്കാതെയാണ് തങ്ങളിത് ചെയ്യുന്നതെന്നും കടയുടമകള്‍ പറഞ്ഞു.

ഈ ദിവസങ്ങളില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ കടയിലെത്തുന്നവര്‍ക്ക് സൗജന്യമായി 'കൊറോണ സന്ദേശ്', 'കൊറോണ കപ് കേക്ക്' എന്നിവ നല്‍കുകയാണിവര്‍. ഇവരുടെ വ്യത്യസ്തമായ ബോധവത്കരണം സോഷ്യല്‍ മീഡിയയിലും കയ്യടി നേടുകയാണ്. ട്വിറ്ററില്‍ നിരവധി പേരാണ് ഇതിന്റെ ചിത്രങ്ങളും വാര്‍ത്തകളും പങ്കുവച്ചിരിക്കുന്നത്. 

 

Bengalis have come up with Corona Sandesh. A must after dinner! pic.twitter.com/rJ3OSDoGxf

— Rajat Ganguly (@RajatGanguly21)
click me!