കാണുന്നത് പോലെ ഇത് വെറും തന്തൂരി ചിക്കനല്ല, വീഡിയോ വൈറലായതിന് പിന്നിലെ കാരണം...

Published : Mar 12, 2024, 12:53 PM ISTUpdated : Mar 12, 2024, 12:58 PM IST
കാണുന്നത് പോലെ ഇത് വെറും തന്തൂരി ചിക്കനല്ല, വീഡിയോ വൈറലായതിന് പിന്നിലെ കാരണം...

Synopsis

7.6 മില്യണ്‍ ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ബേക്കറിനെ പ്രശംസിച്ചാണ് പലരും കമന്‍റുകളും ചെയ്തിരിക്കുന്നത്. 

സോഷ്യല്‍ മീഡിയയിലൂടെ ഇഷ്ടംപോലെ ഫുഡ് വീഡിയോകള്‍ നമ്മള്‍ കാണാറുണ്ട്. പലതും പാചക പരീക്ഷണ വീഡിയോകളാണ്. ചില വിചിത്രമായ പാചക പരീക്ഷണങ്ങള്‍ നല്ല വിമര്‍ശനങ്ങള്‍ നേടാറുമുണ്ട്. ഇവിടെയിതാ ഒരു വേറിട്ട വിഭവത്തിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒരു പാത്രത്തിൽ നന്നായി വറുത്ത തന്തൂരി ചിക്കൻ കഷണം ഇരിക്കുന്നു. ഒറ്റ നോട്ടത്താല്‍ തന്തൂരി ചിക്കന്‍ ആണെന്നേ തോന്നുകയുള്ളൂ. എന്നാല്‍ സംഭവം ഒരു കേക്കായിരുന്നു. തന്തൂരി ചിക്കന്‍റെ രൂപത്തിലുള്ള കേക്കിന്‍റെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ ആണ് പ്രചരിക്കുന്നത്. ദയീത ​​പാൽ എന്ന ബേക്കറാണ് തന്‍റെ ഇൻസ്റ്റാഗ്രാം ടൈംലൈനിലൂടെ ഈ ഹൈപ്പർ റിയലിസ്റ്റിക് കേക്കിന്‍റെ വീഡിയോ പങ്കുവച്ചത്. ഒരു പാത്രത്തിൽ നന്നായി വറുത്ത തന്തൂരി ചിക്കൻ കഷണവും സാലഡുകളും ഇരിക്കുന്നതായേ ഒറ്റ നോട്ടത്തില്‍ തോന്നുകയുള്ളൂ. എന്നാല്‍ കത്തിയും ഫോർക്കും എടുത്ത് നടുവിൽ നിന്ന് കഷണം മുറിക്കുമ്പോള്‍, വാനില ഫോണ്ടന്‍റും ചോക്ലേറ്റ് ഫില്ലിംഗും കാണാം. 

7.6 മില്യണ്‍ ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്തെത്തിയത്. ബേക്കറിനെ പ്രശംസിച്ചാണ് പലരും കമന്‍റുകളും ചെയ്തിരിക്കുന്നത്. എന്തൊരു ക്രിയേറ്റിവിറ്റി എന്നും ശരിക്കും തന്തൂരി ചിക്കന്‍ പോലെയുണ്ടെന്നും കമന്‍റുകള്‍ ചെയ്തവരുണ്ട്. അതേസമയം ചിക്കന്‍ പ്രേമികള്‍ക്ക് സംഭവം ഒട്ടും പിടിച്ചിട്ടില്ല. ഇത്തരം പരീക്ഷണങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ എന്നാണ് ഇക്കൂട്ടര്‍ ചോദിക്കുന്നത്. 

വീഡിയോ കാണാം...

 

Also read: രാവിലെ വെറുംവയറ്റില്‍ വെണ്ടയ്ക്കയിട്ട് വച്ച വെള്ളം കുടിക്കൂ, അറിയാം ഗുണങ്ങള്‍...

youtubevideo

PREV
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍