നെത്തോലി മീൻ ഇങ്ങനെ വറുത്താലോ? ഇതാ റെസിപ്പി

Published : Mar 13, 2025, 02:27 PM IST
നെത്തോലി മീൻ ഇങ്ങനെ വറുത്താലോ? ഇതാ റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

നെത്തോലി മീന്‍ പ്രിയരാണോ? എങ്കില്‍ കിടിലന്‍ ടേസ്റ്റില്‍ നെത്തോലി ഫ്രൈ തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

നെത്തോലി മീൻ -1 കിലോ 
മഞ്ഞൾ പൊടി -1 സ്പൂൺ 
മുളക് പൊടി -1 സ്പൂൺ 
കുരുമുളക് പൊടി -1 സ്പൂൺ 
ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് -1 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
ജീരക പൊടി- 1 സ്പൂൺ 
ഉലുവ പൊടി -1/2 സ്പൂൺ 
എണ്ണ -1/2 ലിറ്റർ 
കറിവേപ്പില -2 തണ്ട് 

തയ്യാറാക്കുന്ന വിധം

നെത്തോലി മീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുത്തതിനുശേഷം അതിലേയ്ക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, ജീരകപ്പൊടി, ഉലുവപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുത്ത് മാറ്റി വയ്ക്കുക. ഒരു 10 മിനിറ്റിന്ശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം കറിവേപ്പില കൂടി ചേർത്തു നന്നായിട്ട് ചൂടായി കഴിയുമ്പോൾ അതിലേയ്ക്ക് പുരട്ടിയെടുത്ത മീന്‍ നിരത്തിവെച്ച് നല്ലതുപോലെ മൊരിയിച്ചെടുക്കാവുന്നതാണ്.

PREV
click me!

Recommended Stories

Christmas 2025 : ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക്
Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്