കിടിലന്‍ രുചിയില്‍ ക്യാബേജ് കൂട്ടുകറി തയ്യാറാക്കാം; റെസിപ്പി

Published : Jan 09, 2025, 03:44 PM ISTUpdated : Jan 09, 2025, 03:46 PM IST
കിടിലന്‍ രുചിയില്‍ ക്യാബേജ് കൂട്ടുകറി തയ്യാറാക്കാം; റെസിപ്പി

Synopsis

കിടിലന്‍ ടേസ്റ്റില്‍ ക്യാബേജ് കൂട്ടുകറി തയ്യാറാക്കിയാലോ? വിനോദ് രാമകൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

ഇലക്കറികളുടെ ഇനത്തിലെ സൂപ്പർ ഹീറോയാണ് ക്യാബേജ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ക്യാബേജ് അഥവാ മൊട്ടക്കൂസ് കൊണ്ടൊരു കിടിലന്‍ കൂട്ടുകറി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ

ക്യാബേജ് - 2 കപ്പ് 
എണ്ണ - 2 സ്പൂൺ 
കടുക് - 1 സ്പൂൺ 
മുളക് - 2 എണ്ണം 
കറിവേപ്പില - 2 തണ്ട് 
ഉപ്പ് - 2 സ്പൂൺ 
തേങ്ങ - 2 കപ്പ് 
ജീരകം - 1 സ്പൂൺ 
മഞ്ഞൾ പൊടി - 1 സ്പൂൺ 
വെള്ളം - 1 ഗ്ലാസ്‌ 

തയ്യാറാക്കുന്ന വിധം

ക്യാബേജ് നല്ലതുപോലെ ചെറുതായി അരിഞ്ഞെടുത്തതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിന് ശേഷം കടുക്, ചുവന്ന മുളക്, കറിവേപ്പില, പച്ചമുളക് ചെറുതായി അരിഞ്ഞത്, സവാള  എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക. ശേഷം ക്യാബേജും ആവശ്യത്തിന് ഉപ്പും വെള്ളവും  ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ഇനി ഇതിലേക്ക് തേങ്ങ, പച്ചമുളക്, ജീരകം, മഞ്ഞൾപൊടി എന്നിവ നന്നായിട്ട് അരച്ചത് കൂടി ചേർത്ത് കൊടുക്കുക. ഇവയെ നന്നായി യോജിപ്പിച്ച് എടുത്തതിനുശേഷം ഇത് നല്ല കുറുകി വന്നു കഴിയുമ്പോൾ ഉപ്പ് നോക്കി, വേണമെങ്കില്‍ അതിലേക്ക് ആവശ്യത്തിന് ഉപ്പും ഒപ്പം കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്.

Also read: കൊതിപ്പിക്കും രുചിയില്‍ ചെമ്മീൻ കറി തയ്യാറാക്കാം; റെസിപ്പി
 

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്