സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; റെസിപ്പി

Published : Jun 16, 2024, 11:09 AM ISTUpdated : Jun 16, 2024, 11:54 AM IST
സൂപ്പർ കടലക്കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ; റെസിപ്പി

Synopsis

അപ്പം, പുട്ട്, ഇടിയപ്പം, ചോറ് എന്നിവയൊടൊപ്പം കഴിക്കാന്‍ പറ്റിയ നല്ല കലക്കന്‍ കടലക്കറി തയ്യാറാക്കിയാലോ? ജോപോൾ തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

അപ്പം, പുട്ട്, ഇടിയപ്പം, ചോറ് എന്നിവയൊടൊപ്പം കഴിക്കാന്‍ പറ്റിയ നല്ല കലക്കന്‍ കടലക്കറി തയ്യാറാക്കിയാലോ? 

വേണ്ട ചേരുവകൾ 

കറുത്ത കടല - 1 കപ്പ്‌ 
സവാള -1 കപ്പ് 
ഇഞ്ചി -2 സ്പൂൺ 
വെളുത്തുള്ളി -2 സ്പൂൺ 
പച്ചമുളക് -3 എണ്ണം 
തക്കാളി -2 എണ്ണം 
ഉപ്പ് - ആവശ്യത്തിന് 
തേങ്ങാ പാൽ -1 കപ്പ് 
മുളക് പൊടി -2 സ്പൂൺ 
മഞ്ഞൾ പൊടി -1/2 സ്പൂൺ 
മല്ലി പൊടി -2 സ്പൂൺ 
ഗരം മസാല -1 സ്പൂൺ 
കടുക് -1 സ്പൂൺ 
ചുവന്ന മുളക് -2 എണ്ണം 
കറി വേപ്പില -2 തണ്ട് 

തയ്യാറാക്കുന്ന വിധം

കടല വെള്ളത്തിൽ കുതിർക്കാൻ  ഇട്ടതിനുശേഷം അഞ്ചുമണിക്കൂറ് കഴിയുമ്പോൾ  കുക്കറിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് കടലയും, കുറച്ചു മഞ്ഞൾപ്പൊടിയും, ഉപ്പും ചേർത്ത് അടച്ചുവെച്ച് നല്ലപോലെ വേവിച്ചെടുക്കുക. അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും കുറച്ചു വെളുത്തുള്ളിയും, ഇഞ്ചിയും, പച്ചമുളകും, ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് സവാള ചെറുതായി അരിഞ്ഞതും ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക. അതിലേക്ക് മഞ്ഞൾപ്പൊടിയും, മുളകുപൊടിയും, മല്ലിപ്പൊടിയും,  ഗരം മസാലയും ചേർത്ത്, വീണ്ടും നന്നായിട്ട് വഴറ്റിയെടുക്കുക. അതിനുശേഷം അടുത്തതായി ഇതിലേക്ക് വേവിച്ച് വെച്ചിട്ടുള്ള കടല, ഉപ്പ്, തക്കാളി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് അടച്ചുവെച്ച് വേവിച്ച് നല്ലപോലെ കുറുകി കഴിയുമ്പോൾ ഇതിലേക്ക് നല്ല കുറുകിയ തേങ്ങാപ്പാലും കൂടി ചേർത്തു കൊടുക്കുക. ഇതോടെ കടലക്കറി റെഡി. 

youtubevideo

PREV
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി