നല്ല ടേസ്റ്റി നെത്തോലി ഫ്രൈ തയ്യാറാക്കാം; റെസിപ്പി

Published : Mar 05, 2025, 10:55 AM ISTUpdated : Mar 07, 2025, 11:06 AM IST
 നല്ല ടേസ്റ്റി നെത്തോലി ഫ്രൈ തയ്യാറാക്കാം; റെസിപ്പി

Synopsis

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം കടല്‍ വിഭവങ്ങള്‍ അഥവാ സീഫുഡ് റെസിപ്പികള്‍. ഇന്ന് രശ്മി രഞ്ജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്.  

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

 

കറുമുറെ കഴിക്കാന്‍ നല്ല കിടിലന്‍ നെത്തോലി ഫ്രൈ തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

നെത്തോലി മീൻ -1/2 കിലോ 
എണ്ണ -1/4 ലിറ്റർ 
മുളക് പൊടി -1 സ്പൂൺ 
കുരുമുളക് പൊടി -1/2 സ്പൂൺ 
മഞ്ഞൾ പൊടി -1/2 സ്പൂൺ 
ഉപ്പ് -1 സ്പൂൺ 
നാരങ്ങാ നീര് -2 സ്പൂൺ 
കറിവേപ്പില -2 തണ്ട് 

തയ്യാറാക്കുന്ന വിധം

നെത്തോലി നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി മഞ്ഞൾപൊടി, മുളകുപൊടി, കുരുമുളകുപൊടി, നാരങ്ങാനീര്, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് കുഴച്ചെടുത്ത് മീനില്‍ പുരട്ടിയതിന് ശേഷം 20 മിനിറ്റ് അടച്ചു വയ്ക്കുക.  അതിനുശേഷം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേയ്ക്ക് ആവശ്യത്തിനു എണ്ണ ഒഴിച്ചതിന് പിന്നാലെ കുറച്ച് കറിവേപ്പില ചേർത്തതിന് ശേഷം നെത്തോലി കൂടി ചേര്‍ത്ത്  നല്ലതുപോലെ വറുത്തെടുക്കുക. 

Also read: നല്ല ടേസ്റ്റി ഉണക്ക നെത്തോലി കറി തയ്യാറാക്കാം; റെസിപ്പി


 

PREV
click me!

Recommended Stories

വെറും 5 മിനിറ്റിൽ 20-ൽ അധികം പൂരി പരത്താം! ഈ ടെക്നിക്ക് വേറെ ലെവൽ
ഫ്ളാക്സ് സീഡിന്റെ ഈ അഞ്ച് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ