
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹം തടയുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍ നമ്മുടെ ജീവിതചര്യയ്ക്ക് വലിയ സ്ഥാനമുണ്ട്. ഭക്ഷണത്തിലെ നിയന്ത്രണം, വ്യായാമം, പിരിമുറുക്കം എന്നിവയ്‌ക്കൊക്കെ രോഗ നിയന്ത്രണവുമായി വലിയ ബന്ധമുണ്ട്. മധുരം പൂര്‍ണമായും ഉപേക്ഷിച്ചാല്‍ രോഗത്തില്‍ നിന്നും രക്ഷ നേടാം എന്ന് പലരും കരുതുന്നു. എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കാത്ത മധുരവസ്തുക്കള്‍ കഴിക്കാം എന്നാണ് അവര്‍ പറയുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. പഴവര്‍ഗ്ഗങ്ങളില്‍ ആപ്പിള്‍, പിയര്‍, ഓറഞ്ച്, മുന്തിരി, പീച്ച് തുടങ്ങിയ പഴങ്ങള്‍ ഈ ഗണത്തില്‍ പെടുത്താവുന്നവയാണ്.
കറുവാപ്പട്ടയ്ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക ശേഷിയുണ്ട്. പ്രമേഹമുള്ളവര്‍ കുടിക്കേണ്ട മൂന്ന് പാനീയങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഔഷധീയമായ ചായ (Herbal tea) പ്രമേഹ രോഗികള്‍ കുടിക്കുന്നത് നല്ലതാണ്. ഇവ ആരോഗ്യത്തിന് നല്ലതാണെന്ന് മാത്രമല്ല, രുചികരം കൂടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇതൊരിക്കലും ബാധിക്കുകയുമില്ല.
രണ്ട്...
കോഫി കുടിക്കുന്നത് പ്രമേഹം വരാനുള്ള സാധ്യതയെ കുറയ്ക്കും എന്നാണ് 2012ല്‍ നടത്തിയ ഒരു പഠനം പറയുന്നത്. എന്നാല്‍ പ്രമേഹരോഗികള്‍ പഞ്ചസാര ഇടാതെ വേണം കോഫി കുടിക്കാന്‍.
മൂന്ന്...
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പച്ചക്കറികള്‍ കഴിക്കുന്നത്. അതുപോലെ വെജ് ജ്യൂസ് കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മിക്സ് വെജ് ജ്യൂസ് , അതുപോലെ തന്നെ, തക്കാളി ജ്യൂസ് എന്നിവ പ്രമേഹ രോഗികള്‍ കുടിക്കുന്നത് നല്ലതാണ്.