പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

Published : Dec 21, 2022, 03:35 PM IST
പ്രമേഹം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

Synopsis

രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അകാരണമായ ക്ഷീണം, ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് സാധാരാണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്. ഒരു ജീവിതശൈലി രോഗമായാണ് പ്രമേഹത്തെ കാണുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അഥവാ പഞ്ചസാരയുടെ അളവ് കൂടുന്ന അവസ്ഥയാണിത്. ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. അകാരണമായ ക്ഷീണം, ശരീരഭാരം കുറയല്‍, അമിതമായ ദാഹം, ഇടയ്ക്കിടെ മൂത്രമൊഴിക്കുക തുടങ്ങിയവയാണ് സാധാരാണയായി കണ്ടുവരുന്ന ലക്ഷണങ്ങള്‍.

ഇപ്പോഴത്തെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ഒരു പരിധി വരെ പ്രമേഹത്തെ നമുക്ക് നിയന്ത്രിക്കാം. ഭക്ഷണം, ഉറക്കം, ചിട്ടയായ വ്യായാമം, മരുന്നുകള്‍, ആരോഗ്യകരമായ മാനസികാവസ്ഥ തുടങ്ങി പല കാര്യങ്ങളും പ്രമേഹ രോഗികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. 

 പ്രമേഹം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയെക്കുറിച്ച് ബോധ്യമുണ്ടായിരിക്കണം. ഭക്ഷണത്തിൽ കാർബോഹൈട്രേറ്റ്, പഞ്ചസാര എന്നിവ കുറയ്ക്കുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കുക. ഇതിനായി പച്ചക്കറികളും നാരുകളുമടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഒപ്പം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിലുള്ള നിയന്ത്രണം കലോറി ഉപഭോഗം നിയന്ത്രിക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. ഇതും പ്രമേഹ സാധ്യതയെ കുറയയ്ക്കാം സഹായിക്കും. പ്രമേഹ രോഗികള്‍ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാനും ശ്രദ്ധിക്കണം. 

രണ്ട്...

സ്ടെസ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സ്ട്രെസ് പരമാവധി കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. 

മൂന്ന്...

വെള്ളം ധാരാളം കുടിക്കണം. ഇതും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

നാല്...

ശരീരഭാരം ഉയരാതെ നോക്കുക എന്നതും പ്രധാനമാണ്. കാരണം അമിത വണ്ണമുള്ളവരില്‍ പ്രമേഹ സാധ്യത കൂടുതലാകാം എന്നാണ് പഠനങ്ങള്‍ പറയുന്നത്. 

അഞ്ച്...

പതിവായി ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്നത് പ്രമേഹത്തെ തടയാൻ സഹായിക്കും. അതിനാല്‍ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. എല്ലാ ദിവസവും നടക്കുന്നത് പ്രമേഹനിയന്ത്രണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിനും നല്ലതാണ്. 

ആറ്...

പ്രതിരോധശേഷി വര്‍ധപ്പിക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഇതൊക്കെ പ്രമേഹ രോഗികളുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. 

Also Read: തലമുടി തഴച്ചു വളരാന്‍ സഹായിക്കും ഈ രണ്ട് വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍...

PREV
Read more Articles on
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍