ഗര്‍ഭാവസ്ഥയും കോഫിയും തമ്മില്‍ ശരിക്കും എന്തെങ്കിലും ബന്ധമുണ്ടോ?

By Web TeamFirst Published Oct 19, 2019, 9:13 PM IST
Highlights

ഗര്‍ഭധാരണത്തിന്‍റെ ആദ്യത്തെ എട്ട് ആഴ്ചകള്‍ പൊതുവെ സ്ത്രീകള്‍ കോഫി കുടിക്കാറില്ല. കോഫി കുടിക്കുന്നത് ഒഴിവാക്കണം എന്ന് പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുമുണ്ട്. 

ഗര്‍ഭധാരണത്തിന്‍റെ ആദ്യത്തെ എട്ട് ആഴ്ചകള്‍ പൊതുവെ സ്ത്രീകള്‍ കോഫി കുടിക്കാറില്ല. കോഫി കുടിക്കുന്നത് ഒഴിവാക്കണം എന്ന് പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുമുണ്ട്. കഴിക്കുന്ന കഫൈനിന്‍റെ അളവ്‌ ഉയരുന്നത്‌ ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത ഉയര്‍ത്തുമെന്ന് ഗവേഷകരും പറയുന്നു. 

ഗര്‍ഭിണികള്‍ കഫൈന്‍ കുടിക്കുന്നതിന്‍റെ അളവ് 200 മില്ലി ഗ്രാമില്‍ കൂടരുതെന്ന്  നാഷണല്‍ ഹെല്‍ത്ത് സര്‍വീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഫീന്‍ കുഞ്ഞുങ്ങളിലെ ഭാരകുറവിന് വരെ കാരണമാകും എന്ന് തെളിഞ്ഞിട്ടുണ്ട്.കഫൈനിന്റെ അമിത ഉപയോഗം കുഞ്ഞിന്‌ ഹ്രസ്വകാല, ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉയര്‍ത്തുമെന്നും ഗവേഷകര്‍ പറയുന്നു. 

click me!