അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസുകള്‍

Published : Nov 05, 2024, 02:40 PM ISTUpdated : Nov 05, 2024, 02:57 PM IST
അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസുകള്‍

Synopsis

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. പകരം ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

അമിത വണ്ണം കുറയ്ക്കാന്‍ കഷ്ടപ്പെടുകയാണോ? നല്ല വ്യായാമവും ഡയറ്റിങ്ങുമെല്ലാം ചെയ്തിട്ടും വണ്ണം കുറയുന്നില്ലെന്ന പരാതിയാണ് പലര്‍ക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. പകരം ഫൈബര്‍ അടങ്ങിയതും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ജ്യൂസുകളെ പരിചയപ്പെടാം. 

1. ക്യാരറ്റ് ജ്യൂസ് 

ഫൈബറും ബീറ്റാ കരോട്ടിനും ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. 100 മില്ലിലിറ്റര്‍ ക്യാരറ്റ് ജ്യൂസില്‍ 39 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. അതിനാല്‍ ക്യാരറ്റ് ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. വെള്ളരിക്ക ജ്യൂസ് 

കലോറി വളരെ കുറഞ്ഞ, ഫൈബറും വെള്ളവും ധാരാളം അടങ്ങിയ വെള്ളരിക്ക വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുവഴി ശരീരഭാരം കുറയ്ക്കാനും കഴിയും. അതിനാല്‍ വെള്ളരിക്ക ജ്യൂസ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

3. ബീറ്റ്റൂട്ട് ജ്യൂസ് 

നിരവധി പോഷക​ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. കലോറി കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ബീറ്റ്റൂട്ട് വിശപ്പിനെ നിയന്ത്രിക്കാനും അതുവഴി വണ്ണം കുറയ്ക്കാനും വയറു കുറയ്ക്കാനും സഹായിക്കും. അതിനാല്‍ ബീറ്റ്റൂട്ട് ജ്യൂസും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

4.  ചീര ജ്യൂസ് 

ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ചീര ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. കൂടാതെ ചീരയില്‍ വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുമുണ്ട്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാര ക്രമത്തില്‍ മാറ്റം വരുത്തുക. 

Also read: വയറിലെ ക്യാന്‍സറിന്‍റെ അവഗണിക്കാന്‍ പാടില്ലാത്ത ലക്ഷണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ