'തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം...'; സഞ്ചിയും ലിസ്റ്റുമായി പച്ചക്കറി വാങ്ങാന്‍ പോകുന്ന കുരുന്ന്; വീഡിയോ

Published : Nov 08, 2021, 01:09 PM ISTUpdated : Nov 08, 2021, 01:11 PM IST
'തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം...'; സഞ്ചിയും ലിസ്റ്റുമായി പച്ചക്കറി വാങ്ങാന്‍ പോകുന്ന കുരുന്ന്; വീഡിയോ

Synopsis

ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാൻ  പോകുന്ന ഒരു കൊച്ചു കുട്ടിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. തോളില്‍ സഞ്ചിയും തൂക്കി, കൈയില്‍ ലിസ്റ്റുമായി മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ഇറങ്ങിയതാണ് കബീര്‍ എന്ന ബാലന്‍. 

കുട്ടികളുടെ രസകരമായ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകാറുണ്ട്. കുട്ടികളുടെ കുറുമ്പുകളും തമാശകളും വാശിയുമൊക്കെ കാണുന്നത് മനസ്സിനും സന്തോഷം നല്‍കും. ഇപ്പോഴിതാ മുത്തശ്ശിക്കൊപ്പം (grandmother) പച്ചക്കറി വാങ്ങാൻ (Vegetable Shopping) പോകുന്ന ഒരു കൊച്ചു കുട്ടിയുടെ (Toddler) വീഡിയോ (video) ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

തോളില്‍ സഞ്ചിയും തൂക്കി, കൈയില്‍ ലിസ്റ്റുമായി മുത്തശ്ശിക്കൊപ്പം പച്ചക്കറി വാങ്ങാന്‍ ഇറങ്ങിയതാണ് കബീര്‍ എന്ന ബാലന്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. എന്തൊക്കെ സാധനങ്ങള്‍ വാങ്ങാനാണ്  പോകുന്നതെന്ന് കുട്ടിയുടെ അമ്മ ചോദിക്കുമ്പോള്‍, പച്ചക്കറികളുടെ പേര് ലിസ്റ്റില്‍ നോക്കി കുരുന്ന് വായിക്കുന്നത് വീഡിയോയില്‍ കാണാം. 

തക്കാളി, ബ്രൊക്കോളി, ക്യാപ്‌സിക്കം, കൂണ്‍ എന്നിങ്ങനെ പച്ചക്കറികളുടെ ലിസ്റ്റ് അവന്‍ വായിച്ചു. എത്രരൂപയുണ്ട് കൈയിലെന്നും അത് മതിയാകുമോ എന്നും ചോദിച്ചപ്പോള്‍ തന്റെയും മുത്തശ്ശിയുടെയും കയ്യില്‍ നൂറ് രൂപ വീതമുണ്ടെന്നും മിടുക്കന്‍ കുരുന്ന് മറുപടി നല്‍കി. 

 

ശേഷം മുത്തശ്ശിയോടൊപ്പം ഗേറ്റിന് പുറത്തേയ്ക്ക് പോകുന്ന ബാലനെ ആണ് വീഡിയോയില്‍ കാണുന്നത്. ഇതുവരെ നാലുലക്ഷത്തോളം ആളുകളാണ് ഈ വീഡിയോ കണ്ടത്. നിരവധി ലൈക്കുകളും കമന്‍റുകളും വീഡിയോയ്ക്ക് ലഭിക്കുകയും ചെയ്തു. 

Also Read: മഴക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം വെളുത്തുള്ളി; ഗുണങ്ങള്‍ ഇതാണ്...

PREV
click me!

Recommended Stories

ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം
ദിവസവും രാവിലെ മാതളം കഴിക്കുന്നതിന്റെ 6 പ്രധാന ഗുണങ്ങൾ ഇതാണ്