മറക്കരുത് തീന്‍മേശയിലെ ഈ മര്യാദകള്‍ !

By Web TeamFirst Published Jan 23, 2020, 1:48 PM IST
Highlights

തീന്‍മേശയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതാണ്. തീന്‍മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍  ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാം. 

തീന്‍മേശയില്‍ പാലിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. പ്രത്യേകിച്ച് കുടുംബത്തോടൊപ്പം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍ അത് വളരെ പ്രധാനപ്പെട്ടതാണ്. തീന്‍മേശ മര്യാദകള്‍ കൃത്യമായി പാലിക്കണം. ഇത് നിങ്ങളുടെ വ്യക്തിത്വത്തിന്റെ മാറ്റുകൂട്ടും. ഈ മര്യാദകള്‍ പാലിക്കാത്തപ്പോള്‍  ഒപ്പം ഭക്ഷണം കഴിക്കുന്നവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കാം.

കഴിഞ്ഞ ദിവസം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട പരിപാടിയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായ രജിത് കുമാര്‍ ഭക്ഷണം കഴിക്കുമ്പോള്‍ തൊട്ടടുത്ത് ഇരുന്ന് പാഷാണം ഷാജി അടക്കമുളള മറ്റ് മത്സരാര്‍ത്ഥികള്‍ അദ്ദേഹത്തോട് പൊട്ടിത്തെറിക്കുകയുണ്ടായി.  

 

ഈ സംഭവത്തിന് ശേഷം മറ്റ് മത്സാര്‍ത്ഥികള്‍ക്ക് നേരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ട്രോളുകളും ഇറങ്ങി.  ഇത്തരത്തിലുളള പൊരുമാറ്റങ്ങള്‍  ശരിയാണോ?  ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മര്യാദകള്‍ എന്തെല്ലാം? 

ഒന്ന്...

ഭക്ഷണം കഴിക്കുമ്പോള്‍  ഉച്ചത്തില്‍ സംസാരിക്കാനോ പാടില്ല. അതു കൂടെ ഇരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും. അതുപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നയാളോട് വഴക്ക് കൂടാതിരിക്കാന്‍ ശ്രമിക്കുക. അത് ഭക്ഷണത്തോട് കാണിക്കുന്ന ബഹുമാനം മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തെയും ബന്ധപ്പെട്ടിരിക്കുന്നു. സംസാരിക്കുമ്പോള്‍ തൊണ്ടയില്‍ കുടുങ്ങാനുളള സാധ്യതയുമുണ്ട്. 

രണ്ട്...

ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ പലരും പിന്തുടരാത്തതുമായ ഒന്നാണ് ഭക്ഷണം കഴിക്കുമ്പോള്‍ അടുത്തുള്ള ആള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ ശബ്ദം കേള്‍പ്പിച്ച് ചവയ്ക്കുക എന്നത്.  തുടക്കത്തില്‍ ബുദ്ധിമുട്ടാണെങ്കിലും കൃത്യമായ പരിശീലനത്തിലൂടെ ഇത് നേടിയെടുക്കാവുന്നതേയുള്ളു.

മൂന്ന്..

ഭക്ഷണാവശിഷ്ടങ്ങള്‍ വായില്‍ കുടുങ്ങിയാല്‍ തീന്‍മേശയില്‍ ഇരുന്ന് കൈയിട്ട് എടുക്കാതിരിക്കുകയും പല്ലിനിടയില്‍ കുത്താതിരിക്കുകയും ചെയ്യാന്‍ ശ്രദ്ധിക്കണം.

നാല്... 

ഇരിക്കാന്‍ നേരം വലിയ ശബ്ദത്തോടെ കസേര നീക്കി ചുറ്റുമുള്ളവര്‍ക്ക് അസ്വസ്ഥതയുണ്ടാക്കാതിരിക്കുക.

അഞ്ച്...

കൈ ഉപയോഗിച്ച് പൊളിച്ചു കഴിക്കേണ്ട ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ സ്പൂണും ഫോര്‍ക്കും മാറ്റിവച്ച് കൈതന്നെ ഉപയോഗിക്കാം.

ആറ്... 

ഫുള്‍കൈ ഷര്‍ട്ട്, ഫുള്‍സ്ലീവ് കൂര്‍ത്ത, ദൂപ്പട്ട, മുടി എന്നിവ പാത്രത്തില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

click me!