ചെറുനാരങ്ങ ശരിക്കും 'സൂപ്പര്‍ഫുഡ്' ആണോ; നിങ്ങളറിയേണ്ടത്...

Web Desk   | others
Published : Aug 21, 2020, 10:57 PM IST
ചെറുനാരങ്ങ ശരിക്കും 'സൂപ്പര്‍ഫുഡ്' ആണോ; നിങ്ങളറിയേണ്ടത്...

Synopsis

ശരീരത്തിനകത്തും പുറത്തും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും എന്നതിനാല്‍ത്തന്നെ 'സൂപ്പര്‍ ഫുഡ്' എന്ന പട്ടികയിലാണ് ചെറുനാരങ്ങയുടെ സ്ഥാനം. എന്തെല്ലാം ഘടകങ്ങളാണ് ഇത്തരത്തില്‍ ചെറുനാരങ്ങയെ 'സൂപ്പര്‍ ഫുഡ്' ആക്കുന്നത് എന്നറിയാമോ?

മിക്ക വീടുകളിലെയും അടുക്കളയില്‍ എപ്പോഴും കാണുന്ന ഒന്നാണ് ചെറുനാരങ്ങ. അച്ചാറിടാനോ, ജ്യൂസാക്കി കഴിക്കാനോ, സലാഡില്‍ ചേര്‍ക്കാനോ മാത്രമല്ല. മറിച്ച്, ഉദരസംബന്ധമായ എന്തെങ്കിലും അസ്വസ്ഥത തോന്നിയാലോ, ഓക്കാനം വന്നാലോ ഒക്കെ ഒരു മരുന്നിനെ പോലെ നമ്മള്‍ ആശ്രയിക്കുന്ന ഒന്നാണ് ചെറുനാരങ്ങ. 

ശരീരത്തിനകത്തും പുറത്തും അത്ഭുതങ്ങള്‍ ചെയ്യാന്‍ കഴിയും എന്നതിനാല്‍ത്തന്നെ 'സൂപ്പര്‍ ഫുഡ്' എന്ന പട്ടികയിലാണ് ചെറുനാരങ്ങയുടെ സ്ഥാനം. എന്തെല്ലാം ഘടകങ്ങളാണ് ഇത്തരത്തില്‍ ചെറുനാരങ്ങയെ 'സൂപ്പര്‍ ഫുഡ്' ആക്കുന്നത് എന്നറിയാമോ? മൂന്ന് പ്രധാന കാരണങ്ങളെ കുറിച്ച് വിശദീകരിക്കുന്ന സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേക്കര്‍. 

ഒന്ന്...

ചെറുനാരങ്ങയുടെ ഉപയോഗത്തിലെ വൈവിധ്യവും ഗുണങ്ങളിലെ വൈവിധ്യവുമാണ് ഇതിനെ 'സൂപ്പര്‍ ഫുഡ്' ആയി പരിഗണിക്കാനുള്ള ഒരു കാരണം. 

 

 

ഇത്രയും വൈവിധ്യങ്ങള്‍ ഒരേ സമയം ഒരു ഭക്ഷണപദാര്‍ത്ഥത്തിന് ഉണ്ടാവുകയെന്നത് നിസാരമല്ല. 

രണ്ട്...

ആദ്യം സൂചിപ്പിച്ചത് പോലെ ഭക്ഷണാവശ്യങ്ങള്‍ക്ക് മാത്രമല്ല, മരുന്നായും ചെറുനാരങ്ങ ഉപയോഗിക്കപ്പെടുന്നുണ്ട്. ഉദരസംബന്ധമായ അസുഖങ്ങള്‍ക്ക്, ചര്‍മ്മ പ്രശന്ങ്ങള്‍ക്ക്, മുടിയുടെ ആരോഗ്യത്തിന്- എന്നിങ്ങനെ പല തരത്തില്‍ ചെറുനാരങ്ങ ഒരു ഔഷധമായി പ്രവര്‍ത്തിക്കുന്നു. 

മൂന്ന്...

ഭക്ഷണം എന്ന മേഖല വിട്ട്, മറ്റ് മേഖലകളിലും ചെറുനാരങ്ങയ്ക്ക് പ്രശസ്തിയുണ്ട്. ഉദാഹരണത്തിന് 'ആര്‍ട്ട്' എടുക്കാം. 

 

 

വസ്ത്രങ്ങളിലോ മറ്റോ ഉള്ള പരമ്പരാഗത ഡിസൈനുകളില്‍ പലപ്പോഴും ചെറുനാരങ്ങ കാണാം. ഇത് ചെറുനാരങ്ങയുടെ ഖ്യാതിയെ സൂചിപ്പിക്കുന്നതാണ്. ഇത്രമാത്രം ഔന്നത്യത്തില്‍ നില്‍ക്കുന്നു എന്നതിനാല്‍ തന്നെ ചെറുനാരങ്ങ തീര്‍ച്ചയായും 'സൂപ്പര്‍ ഫുഡ്' പട്ടികയിലുള്‍പ്പെടാന്‍ അര്‍ഹതയുള്ള ഒന്നാണ്. 

Also Read:- തലമുടി കൊഴിച്ചില്‍ തടയാം; വീട്ടിലുണ്ട് പരിഹാരം...

PREV
click me!

Recommended Stories

തക്കാളി സൂപ്പ് കുടിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...