കുട്ടികൾക്ക് ദിവസവും നട്സ് നൽകൂ; ​ഗുണങ്ങൾ പലതാണ്

Web Desk   | others
Published : Dec 29, 2019, 12:42 PM ISTUpdated : Dec 29, 2019, 12:57 PM IST
കുട്ടികൾക്ക് ദിവസവും നട്സ് നൽകൂ; ​ഗുണങ്ങൾ പലതാണ്

Synopsis

മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ നല്ലൊരു ഉറവിടമാണ് നട്സ്. മസ്തിഷ്ക വികാസത്തിനും രോ​ഗപ്രതിരോധ ശേഷി നിലനിർത്താനും ഇത് സഹായിക്കുന്നു. 

കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. പ്രധാനമായി പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ നൽകാൻ ശ്രമിക്കുക. കുട്ടികൾക്ക് മികച്ചൊരു ഹെൽത്തി ഡയറ്റ് നോക്കേണ്ടത് വളരെ അത്യാവശ്യമാണ്. കുട്ടികളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ചേർക്കേണ്ട ഭക്ഷണമാണ് നട്സ്. 

കുട്ടികൾക്ക് നട്സ് പാലിൽ ചേർത്തോ അല്ലാതെയോ കൊടുക്കാവുന്നതാണ്. വിറ്റാമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പോഷകങ്ങളുടെ കലവറയാണ് നട്സ്. ബദാം, ബ്രസീൽ നട്സ്, കശുവണ്ടി, പിസ്ത, വാൽനട്ട് എന്നിവ കുട്ടികളുടെ ഡയറ്റ് പ്ലാനിൽ നിർബന്ധമായും ഉൾപ്പെടുത്തുക.

 കുട്ടികൾക്ക് ദിവസവും ഒരു പിടി നട്സ് നൽകുന്നത് 36 ശതമാനം വിറ്റാമിൻ ഇയും 13 ശതമാനം ഫെെബറും 4 ​ഗ്രാം പ്രോട്ടീനും ലഭ്യമാക്കുമെന്നാണ്  ന്യൂട്രീഷസ്റ്റുകൾ പറയുന്നത്. നട്സ് എന്ന് പറയുന്നത് മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ 
മികച്ചൊരു ഉറവിടമാണ്. മസ്തിഷ്ക വികാസത്തിനും രോ​ഗപ്രതിരോധ ശേഷി നിലനിർത്താനും ഇത് സഹായിക്കുന്നു. 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍