ദിവസവും ഡയറ്റില്‍ ഉള്‍പ്പെടുത്താം ഇലക്കറികള്‍; അറിയാം ഇക്കാര്യങ്ങള്‍...

By Web TeamFirst Published Nov 17, 2022, 6:47 PM IST
Highlights

ബ്രൊക്കോളി, ചീര, കോളിഫ്ലവര്‍, കാബേജ്, മുരിങ്ങയില തുടങ്ങി നിരവധി ഇനം ഇലക്കറികള്‍ വിപണിയില്‍ ലഭ്യമാണ്. ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ ഈ ഇലക്കറികള്‍ സഹായിക്കും.

നല്ല ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇലക്കറികള്‍. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും ധാരാളം അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജവും ഉൻമേഷവും രോഗപ്രതിരോധശേഷിയും സംഭരിക്കാൻ ഇലക്കറികള്‍ സഹായിക്കും. 

ബ്രൊക്കോളി, ചീര, കോളിഫ്ലവര്‍, കാബേജ്, മുരിങ്ങയില തുടങ്ങി നിരവധി ഇനം ഇലക്കറികള്‍ വിപണിയില്‍ ലഭ്യമാണ്. ഹൃദയത്തിന്‍റെ ആരോഗ്യം മുതല്‍ ശരീരഭാരം നിയന്ത്രിക്കാന്‍ വരെ ഈ ഇലക്കറികള്‍ സഹായിക്കും.

അറിയാം ഇലക്കറികളുടെ ആരോഗ്യ ഗുണങ്ങള്‍...

ഒന്ന്...

പോഷകങ്ങളുടെ കലവറയാണ് ഇലക്കറികള്‍. വിറ്റാമിനുകള്‍, മിനറലുകള്‍, ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ഫോളിക് ആസിഡ്, അയേണ്‍, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഇവ ശരീരത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

രണ്ട്...

വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബി കോംപ്ലക്‌സ് വിറ്റാമിനുകളും ഇലക്കറികളുണ്ട്.

മൂന്ന്...

ഇരുമ്പ് സത്തിന്റെ ഒരു പ്രധാന ഉറവിടമാണ് ഇലക്കറികള്‍. അതിനാല്‍ വിളര്‍ച്ച ഒഴിവാക്കാന്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

നാല്...

കാത്സ്യവും മഗ്‌നീഷ്യവും ധാരാളം അടങ്ങിയ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

അഞ്ച്...

മഗ്നീഷ്യം, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയതും ഗ്ലൈസമിക് സൂചിക കുറഞ്ഞതുമായ ഇലക്കറികള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ദിവസവും ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ആറ്...

ഇലക്കറികളില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. കാഴ്ചക്ക് അത്യന്താപേക്ഷിതമായ ഒന്നാണ് വിറ്റാമിന്‍ എ. അതിനാല്‍ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

ഏഴ്...

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇലക്കറികള്‍ കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ സഹായിക്കുമെന്നും ചില പഠനങ്ങള്‍ പറയുന്നു. 

എട്ട്...

വിറ്റാമിനുകളും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും ധാരാളം അടങ്ങിയ ഇവ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

ഒമ്പത്...

കലോറി വളരെ കുറഞ്ഞതും ഫൈബര്‍ ധാരാളം അടങ്ങിയതുമായ ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് നിയന്ത്രിക്കാനും അതുവഴി ശരീരഭാരം കുറയ്ക്കാനും സഹായിക്കും. 

Also Read: ജയ്പുരിലെ പ്രാതല്‍ പരിചയപ്പെടുത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍; വീഡിയോ വൈറല്‍

click me!