അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

Published : Dec 14, 2024, 04:01 PM ISTUpdated : Dec 14, 2024, 04:21 PM IST
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍

Synopsis

കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഗുണം ചെയ്യും.

അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ ഏറെ ശ്രദ്ധ വേണം. ചോറും കാര്‍ബോഹൈട്രേറ്റ് ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും ഡയറ്റില്‍ നിന്നും പരമാവധി ഒഴിവാക്കുക.  അതുപോലെ കൊഴുപ്പും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഗുണം ചെയ്യും.

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന കലോറി കുറഞ്ഞ ചില പാനീയങ്ങളെ പരിചയപ്പെടാം. 

1. ഗ്രീന്‍ ടീ

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ ടീ കുടിക്കുന്നത് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും വയറു കുറയ്ക്കാനും ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും. 

2. തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം

രാവിലെ വെറും വയറ്റില്‍ തേന്‍ ചേര്‍ത്ത നാരങ്ങാ വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. 

3. ഇഞ്ചി ചായ 

ഇഞ്ചി ചായ കുടിക്കുന്നതും മെറ്റബോളിസം വർധിപ്പിക്കാനും കലോറി എരിച്ചുകളയാനും വയറിലെ കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കും. 

4. നെല്ലിക്കാ ജ്യൂസ് 

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്കാ ജ്യൂസ് കുടിക്കുന്നതും ബ്ലഡ് ഷുഗറിനെ നിയന്ത്രിക്കാനും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും സഹായിക്കും. 

5. ഉലുവ വെള്ളം

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും  ഉലുവ വെള്ളം കുടിക്കുന്നത് ഏറെ ഗുണം ചെയ്യും. 

6. മല്ലി വെള്ളം 

മല്ലി വെള്ളം കുടിക്കുന്നതും ദഹനം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.  

7. കറുവപ്പട്ട വെള്ളം 

കറുവാപ്പട്ട വെള്ളം കുടിക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംന്തള്ളാന്‍ സഹായിക്കും. 

8.  ജീരക വെള്ളം 

ജീരകത്തില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കുന്നു. ജീരക വെള്ളത്തില്‍ കലോറിയും കുറവാണ്. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: വേപ്പ്- തുളസി നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കൂ, അറിയാം പത്ത് ഗുണങ്ങള്‍

youtubevideo

PREV
click me!

Recommended Stories

വിറ്റാമിൻ സി കൂട്ടാൻ നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട 6 ഭക്ഷണങ്ങൾ
ഫ്ളാക്സ് സീഡിന്റെ അതിശയിപ്പിക്കുന്ന ആറ് ആരോ​ഗ്യ​ഗുണങ്ങൾ