അണ്ടര്‍ 18 സാഫ് കപ്പ്: കപ്പുയര്‍ത്താന്‍ ഇന്ത്യന്‍ ചുണക്കുട്ടികള്‍ ഇന്നിറങ്ങുന്നു

By Web TeamFirst Published Sep 29, 2019, 10:31 AM IST
Highlights

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ- ബംഗ്ലാദേശ് മത്സരം ഗോള്‍രഹിത സമനിലയിൽ അവസാനിച്ചിരുന്നു

കാഠ്‌മണ്ഡു: സാഫ് അണ്ടർ 18 ഫുട്ബോളിൽ ഇന്ത്യ ഇന്ന് ഫൈനലില്‍ ഇറങ്ങും. ബംഗ്ലാദേശ് ആണ് എതിരാളികള്‍. ഉച്ചക്ക് 2.45നാണ് ഫൈനല്‍ തുടങ്ങുന്നത്. 

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ- ബംഗ്ലാദേശ് മത്സരം ഗോള്‍രഹിത സമനിലയിൽ അവസാനിച്ചിരുന്നു. കലാശപ്പോരിന് മുന്‍പ് ഇത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ക്യാപ്റ്റനും ഗോളിയുമായ പ്രഭ്ശുഖന്‍ സിംഗ് ഫൈനലില്‍ കളിക്കാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്.

മാലദ്വീപിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്താണ് ഇന്ത്യ ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. ആദ്യ സെമിയില്‍ ഭൂട്ടാനെ എതിരില്ലാതെ നാല് ഗോളിന് തോല്‍പിച്ചാണ് ബംഗ്ലാദേശ് കലാശപ്പോരിനെത്തുന്നത്. ഇന്ത്യ 2015ലും ബംഗ്ലാദേശ് 2017ലും റണ്ണേഴ്‌സ് അപ്പായിരുന്നു. 

Into the final! 🏆🙌

🎥 Watch the goals from India 🇮🇳 U-18's 4⃣-0⃣ semifinal victory against the Maldives 🇲🇻 ⚽️ 💙 pic.twitter.com/45tUwYgTuO

— Indian Football Team (@IndianFootball)
click me!