FIFA World Cup Qualifiers | ഏഞ്ചൽ ഡി മരിയയുടെ മഴവില്ലില്‍ അര്‍ജന്‍റീനക്ക് ജയം; ലോകകപ്പ് യോഗ്യതയ്‌ക്ക് അരികെ

By Web TeamFirst Published Nov 13, 2021, 8:27 AM IST
Highlights

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം

മൊണ്ടേവീഡിയോ: ലാറ്റിനമേരിക്കൻ മേഖലയിലെ ഫുട്ബോള്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ(FIFA World Cup Qualifiers- CONMEBOL) അർജന്‍റീനയ്ക്ക്(Argentina Football Team) ജയം. ഉറുഗ്വെയെ(Uruguay Football Team) എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്‍റീന തോൽപ്പിച്ചത്. ഏഴാം മിനുറ്റിൽ ഡിബാലയുടെ(Paulo Dybala) പാസിൽ നിന്ന് ഏഞ്ചൽ ഡി മരിയയാണ്(Angel di Maria) ഗോൾ നേടിയത്. ഇതോടെ തോൽവിയറിയാതെ 26 മത്സരങ്ങൾ അർജന്‍റീന പൂർത്തിയാക്കി. ജയത്തോടെ 28 പോയിന്‍റായ അർജന്‍റീന ലോകകപ്പ് യോഗ്യതയ്ക്ക്(2022 FIFA World Cup) അടുത്തെത്തി. 

അടുത്ത അഞ്ച് മത്സരങ്ങളിൽ ഒരു ജയം നേടുകയോ അല്ലെങ്കിൽ കൊളംബിയ, ചിലെ, ഉറുഗ്വെ ടീമുകൾ ഒരു മത്സരം തോൽക്കുകയോ ചെയ്‌താൽ തന്നെ അർജന്‍റീനയ്ക്ക് യോഗ്യത ഉറപ്പാക്കാം. 17ന് ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം. 

പരിക്കിൽ നിന്ന് മോചിതനായ ലിയോണൽ മെസിയെ ഉൾപ്പെടുത്താതെയാണ് കോച്ച് ലിയോണൽ സ്‌കലോണി ആദ്യ ഇലവനെ ഇറക്കിയത്. 76-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും മെസിക്ക് ഗോൾ നേടാനായില്ല. മെസിക്ക് പകരം പൗളോ ഡിബാലയാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പൂർണകായികക്ഷമത നേടിയാൽ മെസി ബ്രസീലിനെതിരെ മുഴുവൻ സമയവും കളിച്ചേക്കുമെന്നാണ് സൂചന. 

Así fue el golazo de tras una pared fantastica con pic.twitter.com/bNKCNQSEoV

— Asteriscos (@AsteriscosAr)

ബ്രസീലിന് യോഗ്യത

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ആദ്യ നാല് സ്ഥാനത്തെത്തുന്നവർക്കാണ് ലാറ്റിനമേരിക്കൻ മേഖലയിൽ നിന്ന് നേരിട്ട് യോഗ്യത നേടുക. 12 കളിയിൽ 34 പോയിന്‍റുമായി ബ്രസീൽ ഒന്നാം സ്ഥാനത്തും 12 കളിയിൽ 28 പോയിന്‍റുമായി അർജന്‍റീന രണ്ടാം സ്ഥാനത്തുമാണ്. ഇക്വഡോർ 20 പോയിന്‍റുമായി മൂന്നും ചിലെ 16 പോയിന്‍റുമായി നാലും സ്ഥാനത്തുണ്ട്. കൊളംബിയയാണ് അഞ്ചാം സ്ഥാനത്ത്. അർജന്‍റീനയോട് തോറ്റ ഉറുഗ്വെ ആറാം സ്ഥാനത്താണ്. 

ഇന്നലെ നടന്ന മത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ബ്രസീല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടിയിരുന്നു. 72-ാം മിനുറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് കാനറികളുടെ വിജയഗോള്‍ നേടിയത്. ഖത്തര്‍ ലോകകപ്പിന് ലാറ്റിനമേരിക്കയില്‍ നിന്ന് യോഗ്യത നേടുന്ന ആദ്യ ടീമായി ഇതോടെ മാറി ടിറ്റെയുടെ ബ്രസീല്‍.

Sergio Aguero‌|സെര്‍ജിയോ അഗ്യൂറോ ഫുട്ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

click me!