ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവിന് ട്രെയിനില്‍ നിന്ന് വീണ് ദാരുണാന്ത്യം

Published : Dec 12, 2022, 11:23 AM ISTUpdated : Dec 12, 2022, 11:26 AM IST
 ബ്ലാസ്റ്റേഴ്സിന്‍റെ മത്സരം കണ്ട് വീട്ടിലേക്ക് മടങ്ങിയ യുവാവിന് ട്രെയിനില്‍ നിന്ന് വീണ് ദാരുണാന്ത്യം

Synopsis

അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ പറയുകയും അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിര്‍ത്തുകയുള്ളൂ എന്നും ഡോണ്‍ പറഞ്ഞിരുന്നു.

അങ്കമാലി: കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ മൽസരം കണ്ട് വീട്ടിലേക്ക് മടങ്ങവെ യുവാവ് ട്രെയിനിൽ നിന്നു വീണു മരിച്ചു. കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) വീട്ടിൽ പ്രകാശിന്‍റെ മകൻ ഡോൺ (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം ഉണ്ടായത്. കേരളാ ബ്ലാസ്റ്റേഴ്സും ബെംഗലൂരു എഫ് സിയും തമ്മില്‍ കൊച്ചിയില്‍ ഇന്ലെ നടന്ന മൽസരം കഴിഞ്ഞ് കറുകുറ്റിയിലെ വീട്ടിലേക്ക് മടങ്ങവെ കറുകുറ്റി റെയിൽവേ സ്റ്റേഷനിലാണ് സംഭവം.

അങ്കമാലിയിൽ ട്രെയിൻ എത്തിയപ്പോൾ ചേട്ടനെ വിളിച്ച് കൂട്ടിക്കൊണ്ടുപോകാനായി സ്റ്റേഷനില്‍ എത്താൻ പറയുകയും അങ്കമാലിയിൽ ട്രെയിൻ നിര്‍ത്തിയില്ല ഇനി തൃശൂരിലെ നിര്‍ത്തുകയുള്ളൂ എന്നും ഡോണ്‍ പറഞ്ഞിരുന്നു. ട്രാക്ക് അറ്റകുറ്റപണി നടക്കുന്നതിനാൽ കറുകുറ്റി ഭാഗത്ത് ട്രെയിൻ വേഗത കുറച്ച് പോകുന്നതിന്നിടെ ചാടി ഇറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണെന്ന് കരുതുന്നു. ചേട്ടനും പിതാവും കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ എത്തി അന്വേഷിച്ചുവെങ്കിലും ഡോണിനെ കണ്ടെത്താനായില്ല.

കിരീടമില്ലെങ്കിലും നിങ്ങള്‍ തന്നെയാണ് രാജാവ്; റൊണാള്‍ഡോയെ വാഴ്ത്തി വിരാട് കോലി

ഫോണിലും ലഭിക്കാതിരുന്നതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. മൊബൈൽ ലൊക്കേഷൻ കറുകുറ്റിയിലെന്നു കാണിച്ചതിനെ തുടർന്ന് പുലർച്ചെ നടത്തിയ തെരച്ചിലിലാണ് ഡോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളത്ത് സിഎ യ്ക്ക് പഠിക്കുകയാണ് ഡോൺ. അമ്മ മോളി.ഡാലിൻ ഏക സഹോദരനാണ്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് കറുകുറ്റി സെന്‍റ് സേവേഴ്സ് പളളിയിൽ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

മിറാക്കിള്‍ അല്ല, ഡിസാസ്റ്ററായി റയല്‍ മാഡ്രിഡ്! ആർബലോവയ്ക്ക് ആദ്യ ചുവട് പിഴക്കുമ്പോള്‍;
9 പുതുമുഖങ്ങളുമായി സന്തോഷ്‌ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു