നാടകീയം, ഓസ്ട്രിയ- അൾജീരിയ മത്സരം സമനിലയിൽ; ഇറാൻ നോക്കൗട്ട് കാണാതെ പുറത്ത്

Published : Jun 28, 2026, 09:53 AM IST
Algeria and Austria qualify for the knockout stage at the 2026 World Cup

Synopsis

Algeria and Austria qualify for the knockout stage at the 2026 World Cup. ഗ്രൂപ്പ് ജെ-യിൽ ഓസ്ട്രിയയും അൾജീരിയയും 3-3ന് സമനിലയിൽ പിരിഞ്ഞതോടെ, അർജന്റീനയ്‌ക്കൊപ്പം ഇരു ടീമുകളും നോക്കൗട്ടിലേക്ക് യോഗ്യത നേടി.

കാൻസാസ് സിറ്റി: നാടകീയമായ നിമിഷങ്ങൾക്കൊടുവിൽ ഗ്രൂപ്പ് ജെ യിൽ നിന്നും അർജന്റീനയെ കൂടാതെ ഓസ്ട്രിയയും, അൾജീരിയയും നോക്കൗട്ട് റൗണ്ടിലേക്ക്. കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ഓസ്ട്രിയ- അൾജീരിയ പോരാട്ടത്തിൽ ഇരുടീമുകളും 3 ഗോൾ വീതമടിച്ച് പിരിഞ്ഞതോടെ മൂന്നാം സ്ഥാനത്തുള്ള മികച്ച എട്ട് ടീമുകളുടെ പട്ടികയിൽ നിന്നും ഇറാൻ പുറത്ത്. നോക്കൗട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന ഇറാന്റെ പ്രതീക്ഷകൾക്കേറ്റ തിരിച്ചടി കൂടിയായിരുന്നു കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ പിറന്ന ആറ് ഗോളുകൾ.

അത്യന്തം ആവേശകരമായ മത്സരത്തിൽ ഇരുപത്തിയെട്ടാം മിനിറ്റിൽ അർനൗടോവിക്കിന്റെ ഗോളിലൂടെയാണ് ഓസ്ട്രിയ മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതി തുടങ്ങിയതും ഓസ്ട്രിയ റാഫിക് ബെൽഗ്ഹാളിലൂടെ സമനിലപിടിച്ചു. അൻപത്തിയഞ്ചാം മിനിറ്റിൽ മർസെൽ സാബിസ്റ്റർ ഓസ്ട്രിയക്ക് വേണ്ടി സ്‌കോർ ചെയ്തു. അഞ്ച് മിനിട്ടിന് ശേഷം അൾജീരിയയുടെ സൂപ്പർ താരം റിയാദ് മെഹ്‌റസിലൂടെ അൾജീരിയ വീണ്ടും സമനിലപിടിച്ചു.

കളി സമനിലയിൽ പിരിഞ്ഞുവെന്ന് തോന്നിച്ചപ്പോൾ റിയാദ് മെഹ്റസ് എക്സ്ട്രാ ടൈമിൽ ടീമിനെ മുന്നിലെത്തിച്ചു. എന്നാൽ ജയം സ്വന്തമാക്കിയ അൾജീരിയയുടെ സന്തോഷത്തിന് സെക്കന്റുകൾ മാത്രമേ ആയുസ് ഉണ്ടായിരുന്നുള്ളൂ. ബോക്സിനുള്ളിൽ നിന്നുള്ള മികച്ച ഹെഡറിലൂടെ ഓസ്ട്രിയക്ക് വേണ്ടി സാസ കലാഡ്സിച് സമനില ഗോൾ നേടി. അത്യന്തം ആവേശകരമായ മത്സരത്തിലൂടെ ഇരു ടീമുകളും തങ്ങളുടെ നോക്കൗട്ട് പ്രവേശനം കൂടിയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഓസ്ട്രിയക്ക് സ്പെയിനും, അൾജീരിയക്ക് സ്വിറ്റ്സർലാൻഡുമാണ് നോക്കൗട്ടിൽ എതിരാളികൾ. അതേസമയം മൂന്ന് കളികളിൽ കേവലം 3 സമനില മാത്രം നേടിയ ഇറാൻ ഇതോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താവുകയും ചെയ്‌തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

SP
About the Author

Shyam Prasad

2025 ഓഗസ്റ്റ് മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ സബ് എഡിറ്റർ. പാലക്കാട് ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദം. മുൻപ് കേരളീയം മാസിക, സൗത്ത് ലൈവ് മലയാളം എന്നിവിടങ്ങളിൽ സബ് എഡിറ്ററായി പ്രവർത്തിച്ചു. കേരള, ദേശീയ വാർത്തകൾ, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. മൂന്ന് വർഷത്തെ മാധ്യമ പ്രവർത്തന കാലയളവിൽ ഗ്രൗണ്ട് റിപ്പോർട്ടുകൾ, നിരവധി ന്യൂസ് സ്റ്റോറികൾ, ഇൻഡെപ്ത് ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ ചെറുകഥകളും എഴുതുന്നു.Read More...
Read more Articles on
click me!

Recommended Stories

പകരക്കാരനായി വന്ന് ചരിത്രമെഴുതി മെസി; ഫ്രീ കിക്ക് ഗോളോടെ ലോകകപ്പ് റെക്കോർഡ്; ജോർദാനെ തകർത്ത് അർജന്‍റീന
മൂന്ന് മത്സരങ്ങളിൽ വെറും 5 മിസ് പാസുകൾ മാത്രം; സ്‌പെയിൻ പ്രതിരോധകോട്ടയിലെ പത്തൊൻപതുകാരൻ, ലാ മാസിയ പ്രൊഡക്റ്റ്— പൗ കുബാർസി