
താഷ്കെന്‍റ്: ഇരുപത്തിമൂന്ന് വയസിൽ താഴെയുള്ളവരുടെ എ എഫ് സി കപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യ ഇന്ന് നിലവിലെ ചാമ്പ്യൻമാരായ ഉസ്ബക്കിസ്ഥാനെ നേരിടും. താഷ്കെന്‍റിൽ വൈകിട്ട് അഞ്ചരയ്ക്കാണ് കളി തുടങ്ങുക. സഹൽ അബ്ദുൽ സമദും കെ പി രാഹുലുമാണ് ഇന്ത്യൻ ടീമിലെ മലയാളി താരങ്ങൾ. ഗ്രൂപ്പ് എഫിൽ ഇന്ത്യ അവസാന മത്സരത്തിൽ ഞായറാഴ്‌ച താജിക്കിസ്ഥാനെ നേരിടും.
11 ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കാരും ഏറ്റവും മികച്ച നാല് മികച്ച രണ്ടാം സ്ഥാനക്കാരുമാണ് 2020ൽ തായ്‍ലൻഡിൽ നൽക്കുന്ന എ എഫ് സി കപ്പിന് യോഗ്യത നേടുക. അണ്ടർ 17 ലോകകപ്പിൽ കളിച്ച ഒൻപത് താരങ്ങളെ ഉൾപ്പെടുത്തിയാണ് ഇന്ത്യ യോഗ്യതാ റൗണ്ടിന് എത്തിയിരിക്കുന്നത്. ഇന്ത്യ ഇത്തവണ ഫൈനൽ റൗണ്ടിന് യോഗ്യത നേടുമെന്ന് കോച്ച് ഡെറിക് പെരേര പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!