ഇന്‍ഫാന്‍റിനോക്ക് വീണ്ടും തിരിച്ചടി: യുവേഫക്ക് പിന്നാലെ ലോകകപ്പിലെ സ്വകാര്യ നിക്ഷേപ നീക്കത്തോട് നോ പറഞ്ഞ് കോൺകാകാഫും

Published : Jul 31, 2026, 10:45 AM IST
FIFA President Gianni Infantino Thanks Donald Trump for 2026 World Cup Success

Synopsis

പദ്ധതി തയാറാക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൃത്യമായ സുതാര്യതയോ കൂടിയാലോചനകളോ ഉണ്ടായിട്ടില്ലെന്ന് കോൺകാകാഫ് ചൂണ്ടിക്കാട്ടി.

സൂറിച്ച്: ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന ടൂർണമെന്‍റുകളുടെ വാണിജ്യ നടത്തിപ്പിൽ സ്വകാര്യ നിക്ഷേപകരെ പങ്കാളികളാക്കാനുള്ള രാജ്യാന്തര ഫുട്ബോൾ ഫെഡറേഷന്‍റെ (ഫിഫ) നീക്കത്തിന് വൻ തിരിച്ചടി. ഫിഫയുടെ ഈ നിർദ്ദേശം വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫിന് കീഴിലുള്ള 41 അംഗ രാജ്യങ്ങളും ഐകകണ്ഠേന തള്ളി.അടുത്തിടെ സമാപിച്ച 2026 ലോകകപ്പിന്‍റെ ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഫിഫയ്ക്കെതിരെ കടുത്ത നിലപാടെടുത്തിരിക്കുന്നത്. കോൺകാകാഫ് പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ മുന്നോട്ടുവെച്ച പദ്ധതി തള്ളാൻ തീരുമാനിച്ചത്. ഫിഫയുടെ നിലപാടിനെതിരെ ശക്തമായ വിമർശനങ്ങളാണ് യോഗത്തിൽ ഉയർന്നത്.

പദ്ധതി തയാറാക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും കൃത്യമായ സുതാര്യതയോ കൂടിയാലോചനകളോ ഉണ്ടായിട്ടില്ലെന്ന് കോൺകാകാഫ് ചൂണ്ടിക്കാട്ടി. ഭരണസമിതികളിൽ ചർച്ച ചെയ്യുന്നതിന് മുൻപ് തന്നെ ചുരുങ്ങിയ സമയപരിധി നൽകി തട്ടിക്കൂട്ടിയ തീരുമാനമെടുക്കാൻ ശ്രമിച്ചു. റെക്കോർഡ് ലാഭം നേടിയ ലോകകപ്പിന് ശേഷം എന്തിനാണ് സ്വകാര്യ ഏജൻസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നത് എന്നും അംഗങ്ങൾ ചോദിച്ചു. ഫിഫയുടെ കൈവശമുള്ള ശതകോടികളുടെ കരുതൽ ധനം ഉപയോഗിച്ച് പ്രാദേശിക ഫുട്ബോൾ വികസനം സാധ്യമാക്കണമെന്ന് കോൺകാകാഫ് ആവശ്യപ്പെട്ടു. ഫുട്ബോളിന്റെ ഭാവിയും അതിന്‍റെ ഏറ്റവും വലിയ സമ്പാദ്യവും എന്നെന്നും ഫുട്ബോൾ കുടുംബത്തിന്‍റെ കൈകളിൽ തന്നെ ഭദ്രമായിരിക്കണം എന്ന് കോൺകാകാഫ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. യു.എസ് സോക്കർ ഫെഡറേഷനും കോൺകാകാഫിന്‍റെ നിലപാടിന് പൂർണപിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

ലോകകപ്പ്, ക്ലബ് ലോകകപ്പ് എന്നിവയുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യാൻ പ്രത്യേക കമ്പനി രൂപീകരിക്കാനായിരുന്നു ഫിഫയുടെ നീക്കം. ഇതിന്‍റെ ചെറിയൊരു ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് നൽകി 4.2 ബില്യൺ ഡോളർ (ഏകദേശം 35,000 കോടിയിലധികം രൂപ) സമാഹരിക്കാനായിരുന്നു പദ്ധതി. ഇത് ലോകമെമ്പാടുമുള്ള ഫുട്ബോൾ വികസനത്തിന് വേഗം കൂട്ടുമെന്നായിരുന്നു ഇൻഫാന്‍റിനോയുടെ അവകാശവാദം. എന്നാൽ, ഇതിനെതിരെ കടുത്ത മുന്നറിയിപ്പുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും രംഗത്തെത്തിയിരുന്നു. പദ്ധതിയുമായി മുന്നോട്ട് പോയാൽ ഭാവിയിലെ ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്കരിക്കുമെന്നാണ് യുവേഫയുടെ മുന്നറിയിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ.  Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഇൻഫാന്‍റിനോയുടെ നീക്കത്തിനെതിരെ യുവേഫ, ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കും
കാത്തിരിപ്പിന് വിരാമം, സാൾട്ട് ലേക്കിൽ മഞ്ഞക്കടലിരമ്പും, കൊല്‍ക്കത്തയിലെ ഇന്ത്യ-ബ്രസീല്‍ മത്സരത്തില്‍ ഔദ്യോഗിക പ്രഖ്യാപനം