
മുംബൈ: ഇന്ത്യന്‍ ഫുട്‌ബോളിനെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബുകള്‍ അയച്ച കത്തിനുള്ള മറുപടിയില്‍ ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഐ ലീഗും ഇന്ത്യന്‍ സൂപ്പര്‍ ലീഗും ലയിപ്പിക്കാന്‍ വൈകരുതെന്നാണ് ഫിഫ പ്രധാനമായും നിര്‍ദ്ദേശിച്ചത്. ഇത് നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് എഐഎഫ്എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ്.
ഐ ലീഗും ഐഎസ്എല്ലും ലയിപ്പിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം വിവരിച്ചു. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഇതിന് വേണ്ടിവരുമെന്നും കുശാല്‍ ദാസ് വ്യക്തമാക്കി. ഫ്രാഞ്ചൈസികളും പ്രൊമോഷനുമല്ലാം പ്രശ്നമാണെന്നും അദ്ദേഹം വിശദമാക്കി. ഐ എസ് എല്‍ ക്ലബുകളുടെ നിലപാടും നീക്കത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും കുശാല്‍ ദാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അതേസമയം വിഷയത്തില്‍ ഫിഫ നിലപാട് മയപ്പെടുത്തുമോയെന്ന് കണ്ടറിയണം. ഇന്ത്യന്‍ ഫു്ടബോളിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ തുറന്നെഴുതണമെന്ന് കഴിഞ്ഞ ദിവസം ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനോട് ഫിഫ ആവശ്യപ്പെട്ടിരുന്നു. ഐ ലീഗ് ക്ലബുകളെ തഴഞ്ഞുകൊണ്ട് സൂപ്പര്‍ ലീഗിനെ രാജ്യത്തെ ഒന്നാം ലീഗാക്കാനുള്ള ശ്രമമുണ്ടായതോടെയാണ് ഐ ലീഗ് ക്ലബുകള്‍ ഫിഫയ്ക്ക് പരാതി നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. Football News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!